തു​ട​ർ​ച്ച​യാ​യി 50 മ​ണി​ക്കൂ​ർ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച​യാ​ൾ​ക്ക് സംഭവിച്ചത്..!
തു​ട​ർ​ച്ച​യാ​യി അ​മ്പ​ത് മ​ണി​ക്കൂ​ർ ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച​യാ​ൾ​ക്ക് പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ചു. ചൈ​ന​യി​ലെ ഷെ​ൻ​സെ​ന്നി​ലാ​ണ് സം​ഭ​വം. 42 വ​യ​സു​കാ​ര​നാ​യ ഇ​ദ്ദേ​ഹം മാ​ർ​ച്ച് 31നാ​ണ് ഇ​വി​ടെ​യു​ള്ള ഒ​രു ക​മ്പ്യൂ​ട്ട​ർ ക​ഫേ​യി​ൽ എ​ത്തി​യ​ത്.

ഇ​വി​ടെ​യു​ള്ള ഒ​രു ക​മ്പ്യൂ​ട്ട​റി​ന്‍റെ മു​മ്പി​ൽ ഇ​രു​ന്ന ഇ​ദ്ദേ​ഹം തു​ട​ർ​ച്ച​യാ​യി 50 മ​ണി​ക്കൂ​റാ​ണ് അ​തി​നു മു​മ്പി​ൽ ചെ​ല​വ​ഴി​ച്ച​ത്. ഇ​തി​നി​ടെ​യി​ൽ ഒ​രു പ്ര​വാ​ശ്യം പോ​ലും അ​ദ്ദേ​ഹം ക​സേ​ര​യി​ൽ നി​ന്നും എ​ഴു​ന്നേ​റ്റു​പോ​ലു​മി​ല്ല.

ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ ക​ഫേ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ന്ന​ത്. ഇ​വ​ർ അ​യാ​ളെ ത​ട്ടി​വി​ളി​ച്ചു​വെ​ങ്കി​ലും പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച് മി​ണ്ടാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ഇ​വ​ർ ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ശ​രീ​ര​ത്തി​ന്‍റെ വ​ല​തു ഭാ​ഗം ച​ലി​പ്പി​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​യാ​ൾ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​ർ മു​മ്പ് ഇ​യാ​ൾ​ക്ക് സ്ട്രോ​ക്ക് സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

സ്ട്രോ​ക്ക് സം​ഭ​വി​ച്ച് ക​ഴി​ഞ്ഞ് ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​രു​വാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക വേ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മു​ണ്ട്. എ​ന്നാ​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​കെ എ​ത്തു​മോ​യെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.