മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ യു​വാ​വി​ന്‍റെ ട്രോ​ളി വി​ദ്യ
Tuesday, February 18, 2020 12:16 PM IST
ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നെ സ​ഹാ​യി​ച്ച് യു​വാ​വ്. അ​മേ​രി​ക്ക​യി​ലെ ജോ​ര്‍​ജി​യ​യി​ലാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഒ​രു ക​ട​യി​ല്‍ മോ​ഷ​ണം ന​ട​ത്താ​ന്‍ ര​ണ്ട് പേ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വി​ടെ എ​ത്തി​യ​ത്.

പോ​ലീ​സി​നെ ക​ണ്ട ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു. സം​ഭ​വം ക​ണ്ട സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വ് ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഷോ​പ്പിം​ഗ് ട്രോ​ളി മോ​ഷ്ടാ​വി​ന് നേ​രെ ത​ള്ളി നീ​ക്കി. ഇ​തി​ല്‍ ത​ട്ടി നി​ല​ത്ത് വീ​ണ മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ട​യി​രു​ന്ന​യാ​ള്‍ ര​ക്ഷ​പെ​ട്ടു.

പീ​ച്ച്ട്രീ സി​റ്റി പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്. സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടി​ലൂ​ടെ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നെ സ​ഹാ​യി​ച്ച ഇ​ദ്ദേ​ഹ​ത്തെ തേ​ടി അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.