ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി​യി​ല്ല; യു​വാ​വ് പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ മ​ണ്ണി​ട്ടു
വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക​ലി​പൂ​ണ്ട 20കാ​ര​ൻ പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ കാ​റി​ൽ മ​ണ്ണ് നി​റ​ച്ചു. അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലാ​ണ് സം​ഭ​വം. താ​ൻ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന് സ​മീ​പം സം​സാ​രി​ക്കു​വാ​നാ​യാ​ണ് യു​വാ​വ് പെ​ണ്‍ സു​ഹൃ​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി​യ​ത്.

മ​റ്റൊ​രാ​ളു​ടെ കാ​റു​മാ​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​വി​ടെ​യെ​ത്തി​യ​ത്. താ​ൻ ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് പെ​ണ്‍​കു​ട്ടി മ​റു​പ​ടി ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ക​ലി​പൂ​ണ്ട യു​വാ​വ് ഒ​രു ലോ​ഡ​റി​ൽ നി​റ​ച്ച മ​ണ്ണ് ഇ​വ​രു​ടെ കാ​റി​നു മു​ക​ളി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു.

മ​ണ്ണ് കാ​റി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി അ​പ​ക​ട​മൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഏ​ക​ദേ​ശം 1,000 ഡോ​ള​റി​ന്‍റെ കേ​ട്പാ​ട് വാ​ഹ​ന​ത്തി​ന് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.