ടീമംഗങ്ങൾക്കൊപ്പം "തല'യുടെ പിറന്നാൾ ആഘോഷം; ഒപ്പം കുഞ്ഞു സിവയും
Monday, July 8, 2019 11:12 AM IST
ഇന്ത്യ ക്രിക്കറ്റ് ടീമിലെ മിസ്റ്റർ കൂളായ എം.എസ്. ധോണിയുടെ 38-ാം പിറന്നാൾ ടീമംഗങ്ങൾക്കൊപ്പം ആഘോഷിച്ചു. കേക്ക് മുറിച്ച് അതിഗംഭീരമായി തന്നെയാണ് ടീം അംഗങ്ങൾ തങ്ങളുടെ പ്രിയ "തല'യുടെ പിറന്നാൾ ആഘോഷിച്ചത്. ഭാര്യ സാക്ഷിയും മകള്‍ സിവയും ഇതിൽ പങ്കെടുത്തു. ബിസിസിഐയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.