ഡോക്ടർമാരുടെ "തിരിച്ചടി' വൈറലാകുന്നു; കാമറയ്ക്ക് മുന്നിലും പിന്നിലും ഡോക്ടർമാർ
Saturday, July 3, 2021 5:49 PM IST
കൊച്ചി ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ ഒരുക്കിയ ‘തിരിച്ചടി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ.ജോൺ ടി ജോൺ, ഡോ. ജോയ്സ് വർഗീസ്, ഡോ.അഖിൽ പി എന്നിവരുടെ നേതൃത്വത്തിലാണ് ഷോർട്ഫിലിം തയാറാക്കിയിരിക്കുന്നത്. നൃത്തം, സംഗീതം, ചിത്രരചന, ഫോട്ടോഗ്രഫി, കുക്കിങ്, യോഗ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾക്കെള്ളിച്ച് പുറത്തിറക്കിയ ദി റിപ്പിൾസ് : ലൂർദ്സ് ഹോസ്പിറ്റൽ ഡോക്ടേഴ്സ് ഡേ വെർച്വൽ ഇവന്റ് എന്ന വീഡിയോയിലാണ് ഈ ഹ്രസ്വചിത്രവും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ആശുപത്രിയിലെ ഡോക്ടർമാരും കുടുംബാംഗങ്ങളുമാണ് വീഡിയോയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. മാത്രമല്ല ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും വീഡിയോയിൽ അണിനിരക്കുന്നുണ്ട്.