പാ​ക്കി​സ്ഥാ​നി​ൽ 1,300 വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള മഹാവി​ഷ്ണു​ക്ഷേ​ത്രം ക​ണ്ടെ​ത്തി
Saturday, November 21, 2020 7:43 PM IST
വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ പാ​ക്കി​സ്ഥാ​നി​ലെ സ്വാ​ത് ജി​ല്ല​യി​ല്‍ 1,300 വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന വി​ഷ്ണു ക്ഷേ​ത്രം ക​ണ്ടെ​ത്തി പാ​ക്-​ഇ​റ്റാ​ലി​യ​ന്‍ ഗ​വേ​ഷ​ക​ര്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​ര്യ​വേ​ഷ​ത്തി​നി​ടെ​യാ​ണ് ക്ഷേ​ത്രം ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ടെ​ത്തി​യ ക്ഷേ​ത്രം മഹാവി​ഷ്ണു​വി​ന്‍റേ​താ​ണെ​ന്ന് ഖൈ​ബ​ര്‍ പ​ഖ്തും​ഖ്വ പു​രാ​വ​സ്തു വ​കു​പ്പു​ദ്യോ​ഗ​സ്ഥ​നാ​യ ഫ​സ്‌​ലെ ഖാ​ലി​ഖ് അ​റി​യി​ച്ചു. ഹി​ന്ദു​ഷാ​ഹി സാ​മ്രാ​ജ്യ​കാ​ല​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ക്ഷേ​ത്ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 850-1026 സി.​ഇ കാ​ല​ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​മ്രാ​ജ്യ​മാ​ണ് ഹി​ന്ദു ഷാ​ഹി അ​ല്ലെ​ങ്കി​ല്‍ കാ​ബൂ​ര്‍ ഷാ​ഹി.



കാ​ബൂ​ള്‍ താ​ഴ്വ​ര (കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍), ഗാ​ന്ധാ​രം( ഇ​ന്ന​ത്തെ പാ​കി​സ്ഥാ​ൻ-​അ​ഫ്ഗാ​നി​സ്ഥാ​ന്‍), ആ​ധു​നി​ക വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ ഇ​ന്ത്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​രു​ടെ ഭ​ര​ണം വ്യാ​പി​ച്ചി​രു​ന്നു.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സൈ​നി​ക പാ​ള​യ​ങ്ങ​ളു​ടേ​യും കാ​വ​ല്‍ ഗോ​പു​ര​ങ്ങ​ളു​ടേ​യും വ​ലി​യ ജ​ല​സം​ഭ​ര​ണി​യു​ടെ​യും അ​വ​ശേ​ഷി​പ്പു​ക​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.



ഹി​ന്ദു ഷാ​ഹി സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഈ ​ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ക​ണ്ടെ​ടു​ക്കു​ന്ന​തെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ളു​ടെ വ​ന്‍​ശേ​ഖ​രം സ്വാ​തി​ലു​ണ്ടെ​ന്നും ഫ​സ്‌​ലെ ഖാ​ലി​ഖ് വ്യ​ക്ത​മാ​ക്കി.

ഗാ​ന്ധാ​ര സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ആ​ദ്യ​ത്തെ ക്ഷേ​ത്ര​മാ​ണ് സ്വാ​തി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​റ്റാ​ലി​യ​ന്‍ പു​രാ​വ​സ്തു​സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ ഡോ​ക്ട​ർ ലൂ​ക്ക പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.