മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരൻ അത്ഭുതകരമായി രക്ഷപെട്ടു
Wednesday, December 4, 2019 12:02 PM IST
കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപെടുത്തി. ദാമൻ ആൻഡ് ഡിയുവിലാണ് സംഭവം.
കുട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീഴുവാൻ തുടങ്ങിയത് കണ്ട നാട്ടുകാർ ഇവിടേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി കൃത്യം ഇവരുടെ കൈകളിലേക്കാണ് പതിച്ചത്. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമയോചിതമായ ഇടപെടീലിലൂടെ ഒരു ജീവൻ രക്ഷിച്ച പ്രദേശവാസികൾക്ക് അഭിനന്ദനവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.