കുഞ്ഞു സഹോദരിമാരുടെ കിംകിംകിം; വൈറലായി കിടിലന്‍ കുട്ടി ഡാന്‍സ്
Saturday, January 16, 2021 3:31 PM IST
കൊച്ചുകുട്ടികള്‍ എന്തു ചെയ്താലും അതു കണ്ടിരിക്കാന്‍ നല്ല രസമാണ്. എത്ര കണ്ടാലും മതിവരുകയുമില്ല.
അവര്‍ ഗംഭീരമായി ചെയ്താല്‍ പിന്നെ പറയുകയും വേണ്ട. വാട്സാപ് അടക്കമുള്ള നവമാധ്യമങ്ങളില്‍ വൈറലായി പറക്കുകയാണ് ഒരു കൊച്ചു ഡാന്‍സ്.
ചേച്ചിക്കൊപ്പം ഡാന്‍സു കളിക്കുന്ന മൂന്നു വയസോളം പ്രായമുള്ള കുട്ടിയുടെ വിഡിയോയാണ് വൈറലായി പ്രചരിക്കുന്നത്.
ചേച്ചി ചെയ്യുന്ന സ്റ്റെപ്പുകള്‍ അതേ പടി അനുകരിക്കാന്‍ മൂന്നു വയസുകാരിയും ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം.
'ജാക് ആന്‍ഡ് ജില്' എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ പാടി അഭിനയിച്ച ഗാനം കിംകിംകിം എന്ന പാട്ടിനാണ് സഹോദരിമാര്‍ താളത്തില്‍ ചുവടുവയ്ക്കുന്നത്.
എന്തായാലും മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ കുഞ്ഞു സഹോദരിമാരെയും അവരുടെ നൃത്തവും...