ഡ്രൈവർ കുഴഞ്ഞുവീണു; നി​യ​ന്ത്ര​ണം വി​ട്ട കണ്ടെയ്നർ ലോ​റി സാഹസികമായി നി​ര്‍​ത്തി​യ പോ​ലീ​സു​കാ​ര​ന് അഭിനന്ദനപ്രവാഹം, പാരിതോഷികം
Sunday, June 28, 2020 8:44 PM IST
ലോ​ഡു​മാ​യി വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​ന​ത്തി​ലേ​ക്ക് ചാ​ടി​ക്ക​യ​റി വാ​ഹ​നം നി​ർ​ത്തി വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പാ​രി​തോ​ഷി​കം. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ഹൈ​വേ പോ​ലീ​സി​ൽ ഡ്രൈ​വ​റാ​യ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ. വി​നോ​ദി​നാണ് 3000 രൂ​പ പാ​രി​തോ​ഷി​ക​വും സംസ്ഥാന പോലീസ് മേധാവിയുടെ അ​ഭി​ന​ന്ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ഉത്തരവിട്ടത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​ല​ത്തൂ​ർ സ്വാ​തി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ട​റോ​ഡി​ൽ സ്വ​ന്തം ബൈ​ക്കി​ന് സി​ഗ്ന​ൽ കാ​ത്തു​നി​ൽ​ക്ക​വെ​യാ​ണ് ഹൈ​വേ​യി​ലൂ​ടെ വ​ന്ന ക​ണ്ടെ​യി​ന​ർ ലോ​റി അ​പ​ക​ട​ക​ര​മാ​യി റോ​ഡ​രി​കി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് വി​നോ​ദി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ലോ​റി​ക്ക് മു​ന്നി​ലാ​യി ധാ​രാ​ളം വാ​ഹ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ലോ​റി​ഡ്രൈ​വ​ർ സ്റ്റി​യ​റി​ങ്ങി​ൽ ത​ള​ർ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട വി​നോ​ദ് അ​സാ​മാ​ന്യ മ​ന​സാ​ന്നി​ധ്യ​ത്തോ​ടെ ഡ്രൈ​വ​റു​ടെ കാ​ബി​ൻ തു​റ​ന്ന് ലോ​റി​യ്ക്ക​ക​ത്തു ക​യ​റി സ്റ്റി​യ​റിം​ഗ് നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി ബ്രേ​ക്ക് ചെ​യ്ത് വാ​ഹ​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​പ​സ്മാ​രം വ​ന്ന് കു​ഴ​ഞ്ഞു​പോ​യ ഡ്രൈ​വ​ർ വി​നോ​ദി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ണു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.