"ക്ലിക്ക്' ശരിക്കും ക്ലിക്കായി..! ആരുമൊന്നു നോക്കിപ്പോകും ഈ കാമറാവീട്
Friday, July 17, 2020 4:24 PM IST
കർണാടക ബലഗാവി ശാസ്ത്രി നഗറിൽക്കൂടി കടന്നുപോകുന്ന ആരുടെയും കണ്ണിലുടക്കുന്ന ഒരു വീടുണ്ട്. ‘ക്ലിക്’ എന്ന കാമറവീട്. ഫോട്ടോഗ്രാഫറായ രവി ഹൊങ്കലിന്റേതാണ് ഈ വീട്.
രണ്ടരവർഷംകൊണ്ട് 70 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ചിരിക്കുന്നത്. മൂന്ന് ആൺകുട്ടികളാണ് രവിക്കും കൃപാറാണിക്കും. മൂന്നുകുട്ടികളുടെ പേരും വ്യത്യസ്തമാണ്- കാനൺ, നിക്കോൺ, എപ്സൺ.

വീടിന്റെ ഓരോനിലയുടെ ചുമരുകളിലും അവരുടെ പേരും എഴുതിവെച്ചിട്ടുണ്ട്. കാമറകളും ഫിലിം റോളുകളുടെയുമൊക്കെ മാതൃകകൾ ഈ വീടിന്റെ ചുമരുകളിലും ഡിസൈനുകളിലും വാതിലിലും ജനനലിലുമെല്ലാം കാണാം.
ആഴ്ചകൾക്കുമുമ്പായിരുന്നു ഗൃഹപ്രവേശം. ഇതിനിടെയാണ് വീടിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. വീട് നിർമിക്കുമ്പോഴോ മക്കൾക്ക് പേരിടുമ്പോഴോ ഇത്രത്തോളം പ്രശസ്തമാകുമെന്ന് കരുതിയില്ലെന്ന് രവി പറയുന്നു.