"അമ്മേ വാ..' നഴ്സായ അമ്മയെ അകലെ നിന്ന് കണ്ട് കരഞ്ഞ് കുഞ്ഞ്; കണ്ണീരടക്കാനാവാതെ അമ്മ
Friday, April 10, 2020 1:41 PM IST
കോവിഡ് രോഗബാധയെ തടുത്തുനിർത്താനുള്ള കടുത്ത പോരാട്ടത്തിലാണ് ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവിതം പോലും മറന്ന് ആതുരശുശ്രൂഷയിൽ ഏർപ്പെടുന്ന ഇവരെ ലോകം നമിക്കുകയാണ്.

സ്വന്തം കുടുംബത്തിൽ നിന്നും ഏറെനാളായി മാറിനില്ക്കേണ്ടി വരുന്ന ആരോഗ്യപ്രവർത്തകരുടെ അവസ്ഥ ഏവരുടെയും കരളുലയ്ക്കുന്നതാണ്. ഇത്തരത്തിൽ മാറിനില്ക്കുന്ന ഒരമ്മയും മകളും തമ്മിലുള്ള കണ്ടുമുട്ടലാണ് കാഴ്ചക്കാരുടെ കണ്ണുനനയ്ക്കുന്നത്.

കോ​വി​ഡ് രോ​ഗി​ക​ളെ ശുശ്രൂഷിക്കുന്ന ന​ഴ്സാ​യ അ​മ്മ​യെ അ​ക​ലെ നി​ന്ന് ക​ണ്ട് ക​രയുകയാണ് മൂ​ന്നു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ. ക​ർ​ണാ​ട‌​ക​യി​ലെ ബെലാഗവി​യി​ൽ നി​ന്നു​മാ​ണ് ഈ ദൃ​ശ്യങ്ങൾ. കോ​വി​ഡ് ജോ​ലി​ക്ക് ശേ​ഷം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ് ബെ​ലാഗവി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ ന​ഴ്‌​സാ​യ സു​ഗ​ന്ധ.

അ​ച്ഛ​നൊ​പ്പ​മാ​ണ് കു​ട്ടി അ​മ്മ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ​ത്. 15 ദിവസങ്ങൾക്കു ശേഷമേ സുഗന്ധിക്ക് വീട്ടിലേക്ക് മടങ്ങാനാവൂ. എന്നാൽ അമ്മയെ കാണാതെ ഭക്ഷണം പോലും കഴിക്കില്ലെന്ന വാശിയിലാണ് കുഞ്ഞ്. മാ​സ്ക് ധ​രി​ച്ച് കെ​ട്ടി​ട​ത്തി​ന് മു​ൻ​പി​ൽ നി​ന്നു​കൊ​ണ്ട് അ​ൽ​പദൂ​രം മാ​റിനിന്ന് മ​ക​ളെ കാ​ണു​വാ​ൻ മാ​ത്ര​മേ ഈ ​അ​മ്മ​യ്ക്കും സാ​ധി​ച്ചു​ള്ളു.

ത​ന്‍റെ അ​ടു​ക്ക​ൽ എ​ത്താ​ൻ അ​ച്ഛ​നോ​ട് വാശിപിടിക്കുന്ന മ​ക​ളെ ക​ണ്ട് ക​ണ്ണീ​ർ നി​യ​ന്ത്രി​ക്കാ​ൻ അ​മ്മ​യ്ക്കും സാ​ധി​ച്ചി​ല്ല. സ്വന്തം കുഞ്ഞിന്‍റെ അടുത്ത് വരാൻ പോലും കഴിയാതെ, ഒന്നു വാരിയെടുത്ത് ഉമ്മവയ്ക്കാൻ പോലും കഴിയാതെ ആ അമ്മയുടെ ഹൃദയം വിതുമ്പി.

"അമ്മേ വാ അമ്മേ വാ' എന്ന് കൈ നീട്ടി കുഞ്ഞ് കരയുമ്പോൾ "അമ്മ വരാം മോള് ആദ്യം വീട്ടിൽ പോയി ഭക്ഷണം കഴിച്ചോളൂ..' എന്ന് സുഗന്ധി പറയുന്നു. എന്നിട്ട് മാസ്കിനുള്ളിൽ നിറകണ്ണുകളോടെ സുഗന്ധി അവരെ കൈവീശി യാത്രയാക്കുന്നു. സഹപ്രവർത്തകർ ഈസമയം അവരെ ആശ്വസിപ്പിക്കുന്നുണ്ട്.



ഏ​റെ ദുഃ​ഖ​മു​ണ​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ട്വീ​റ്റ് ചെ​യ്തു. കൂ​ടാ​തെ ഫോ​ണി​ൽ വി​ളി​ച്ച് സു​ഗ​ന്ധ​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ദ്ദേ​ഹം അ​യ​ച്ച ക​ത്തി​ൽ, കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ആ​രോ​ഗ്യ(​ആ​ശ)​പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ന​ട​ത്തു​ന്ന നി​സ്വാ​ർ​ഥ സേ​വ​ന​ത്തെ​യും അ​ഭി​ന​ന്ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.