നിങ്ങളിത് കേൾക്കുക....; ഷൈജു ദാമോദരന്റെ ശിഷ്യനെ കണ്ട് കൈയടിച്ച് സോഷ്യൽമീഡിയ
Saturday, January 25, 2020 3:39 PM IST
കൊച്ചുമിടുക്കന്റെ കമന്ററി കേട്ട് കൈയടിച്ച് സോഷ്യൽമീഡിയ. മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിലെ സ്പോർട്സ് ദിനത്തിലാണ് ഏഴാം ക്ലാസുകാരനായ തൻസീർ കമന്ററി പറയുന്നതിലെ തന്റെ കഴിവ് പുറത്തെടുത്ത് ഏവരെയും ചിരിപ്പിക്കുകയും കൈയടിപ്പിക്കുകയും ചെയ്യുന്നത്.
അധ്യാപകരായ ഗണേഷിനെയും ജയശ്രീയേയും സഹായിക്കുകയായിരുന്നു തൻസീർ. സംഭവം ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. കമന്റേറ്ററായ ഷൈജു ദാമോദരനും ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. "ഷൈജു ദാമോദരന്റെ ശിഷ്യൻ' എന്ന വിശേഷണമാണ് ഈ ബാലന് ലഭിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്