റേ​പ്പി​നെ എ​ങ്ങ​നെ​യാ​ണ് ഇ​ത്ര സിംപിൾ ആ​ക്കു​ന്ന​ത്?; അ​ന്ന ലി​ൻ​ഡ​യെ വി​മ​ർ​ശി​ച്ച് കു​റി​പ്പ്
Tuesday, October 22, 2019 1:48 PM IST
മാനഭംഗത്തെ പരാമർശിച്ച് ത​മാ​ശരൂപേണ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ട ഹൈ​ബി ഈ​ഡ​ൻ എം​പി​യു​ടെ ഭാ​ര്യ അ​ന്ന ലി​ൻ​ഡ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ക​യാ​ണ്. "ബ​ലാ​ത്സം​ഗം വി​ധി പോ​ലെ​യാ​ണ്, ത​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് ആ​സ്വ​ദി​ക്കു​ക'. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ളാ​യി​രു​ന്നു ഇ​വ​ർ ഈ ​വാ​ക്കു​ക​ൾ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന്‍റെ​യും ഹൈ​ബി ഈ​ഡ​ൻ ഐ​സ്ക്രീം ക​ഴി​ക്കു​ന്ന​തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​വ​ർ പ​ങ്കു​വ​ച്ചി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ ഇ​വ​ർ കു​റി​പ്പ് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.



അ​ന്നാ ലി​ൻ​ഡ​യെ വി​മ​ർ​ശി​ച്ച് ജെ.​എ​സ്. വീ​ണ എ​ന്ന യു​വ​തി​യു​ടെ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. റേ​പ്പ് ക​ൾ​ച്ച​റി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​യ​തു​കൊ​ണ്ട് ഒ​രു ചെ​റി​യ ഇ​ട​വ​ഴി​യി​ൽ ന​ട​ക്കാ​ൻ പോ​ലും ന​ട​ക്കാ​ൻ പേ​ടി​യാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ആ​രം​ഭി​ക്കു​ന്ന കു​റി​പ്പി​ൽ റേ​പ്പി​നെ എ​ങ്ങ​നെ​യാ​ണ് ആ​ളു​ക​ൾ ഇ​ത്ര സി​മ്പി​ൾ ആ​ക്കു​ക എ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് വീ​ണ ചോ​ദി​ക്കു​ന്നു.

വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.