കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്ക​ണം; നൂ​റ് മി​ല്യ​ണ്‍ യു​വാ​ൻ സം​ഭാ​വ​ന​ ന​ൽ​കി ജാ​ക് മാ
കൊ​റോ​ണ വൈ​റ​സി​നെ നേ​രി​ടു​ന്ന​തി​നു​ള്ള വാ​ക്സി​ൻ ക​ണ്ടെ​ത്തു​ന്ന​തി​നും മ​റ്റ് ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ആ​ലി​ബാ​ബ​യു​ടെ സ്ഥാ​പ​ക​നും ചൈ​ന​യി​ലെ ധ​നി​ക​നു​മാ​യ ജാ​ക്ക് മാ ​നൂ​റ് മി​ല്യ​ണ്‍ യു​വാ​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി. ത​ന്‍റെ ഫൗ​ണ്ടേ​ഷ​നി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ​ണം സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്.

ര​ണ്ട് ചൈ​നീ​സ് സ​ർ​ക്കാ​ർ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി അ​ദ്ദേ​ഹം 40 ദ​ശ​ല​ക്ഷം യു​വാ​ൻ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യെ​ന്ന് ജാ​ക്ക് മാ ​ഫൗ​ണ്ടേ​ഷ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചു. ബാ​ക്കി​യു​ള്ള പ​ണം പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കും സ​ഹാ​യി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ, ഹു​ബേ​യ് പ്ര​വ​ശ്യ​യ്ക്കും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ചൈ​ന​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് ക​മ്പ​നി​ക​ളെ​ല്ലാം സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ടെ​ലി​കോം ഉ​പ​ക​ര​ണ​ങ്ങ​ളും സ്മാ​ർ​ട്ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ വാ​വെ, ഇ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​മാ​യ ടെ​ൻ​സെ​ന്‍റ്, സെ​ർ​ച്ച് എ​ഞ്ചി​ൻ ബൈ​ഡു, ടി​ക് ടോ​ക് സ്ഥാ​പ​ക​ൻ ബൈ​റ്റ് ഡാ​ൻ​സ്, ഫു​ഡ് ഡെ​ലി​വ​റി സ്ഥാ​പ​ന​മാ​യ മീ​റ്റു​വാ​ൻ-​ഡി​യാ​ൻ​പിം​ഗ് എ​ന്നി​വ​യാ​ണ് അ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.