ബൊ​ലേ​റോ വി​ളി​ച്ചു​വ​ന്ന ര​ക്ഷ​ക​ൻ! വീ​ഡി​യോ പ​ങ്കു​വ​ച്ച് ആ​ന​ന്ദ് മ​ഹീ​ന്ദ്ര
Tuesday, July 28, 2020 5:43 PM IST
ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന ബൊ​ലേ​റോ ജീ​പ്പി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. ബൈ​ക്കു​യാ​ത്ര​ക്കാ​ര​ന്‍റെ അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ലാ​ണ് വീ​ഡി​യോ​യു​ടെ പ്ര​ത്യേ​ക​ത. ഇ​പ്പോ​ഴി​താ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര.

ക​ഴി​ഞ്ഞ ദി​വ​സം മു​ന്പ് കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് ജെ​സി​ബി നി​യ​ന്ത്ര​ണം വി​ട്ട് ജീ​പ്പി​ലി​ടി​ച്ച​ത്. ക​രി​ങ്ക​ല്ല​ത്താ​ണി തൊ​ടു​കാ​പ്പ് ഇ​റ​ക്ക​ത്തി​ൽ നി​ന്ത്ര​ണം വി​ട്ട ജെ​സി​ബി എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ലും മ​ര​ത്തി​ലും ഇ​ടി​ച്ച ശേ​ഷം അ​ടു​ത്ത വീ​ടി​ന്‍റെ മു​റ്റ​ത്തെ​ത്തി​യാ​ണ് നി​ന്ന​ത്. ഈ ​അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ജെ​സി​ബി വ​ള​രെ വേ​ഗ​ത്തി​ൽ വ​രു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ കാ​ണു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ജെ​സി​ബി വ​ഴി​യ​രു​കി​ൽ ബൈ​ക്കി​ൽ നി​ന്ന​യാ​ൾ​ക്കു നേ​രേ​യാ​ണ് പാ​ഞ്ഞ​ടു​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ടു​ത്ത നി​മി​ഷം റോ​ഡി​ലൂ​ടെ വ​ന്ന ഒ​രു വെ​ളു​ത്ത ബൊ​ലേ​റോ ജീ​പ്പ് ഇ​രു​വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി​യ​ത്. അ​തോ​ടെ ജീ​പ്പി​ന്‍റെ മു​ന്‍​ഭാ​ഗ​വും ജെ​സി​ബി​യു​ടെ വ​ശ​വും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജീ​പ്പ് സ​മീ​പം നി​ര്‍​ത്തി​യി​ട്ട ബൈ​ക്കി​നെ തെ​റി​പ്പി​ച്ചു. ത​ല​നാ​രി​ഴ​യു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ യു​വാ​വ് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ജെ​സി​ബി​യാ​ക​ട്ടെ സ​മീ​പ​ത്തു​ള്ള വീ​ട​ന്‍റെ മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി നി​ല്‍​ക്കു​ക​യും ചെ​യ്‍​തു.

ആ ​സ​മ​യം ബൊ​ലേ​റോ വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ റോ​ഡ​രി​കി​ൽ ബൈ​ക്ക് നി​ർ​ത്തി അ​തി​ൽ ചാ​രി നി​ന്നി​രു​ന്ന യു​വാ​വി​ന് അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് വീ​ഡി​യോ ഉ​റ​പ്പി​ക്കു​ന്നു. മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കു​ന്ന​തി​ന് ബൊ​ലേ​റോ ഒ​രു ജീ​വ​നു​ള്ള വ​സ്തു​വാ​യി മാ​റി​യെ​ന്നാ​യി​രു​ന്നു വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യു​ടെ ട്വീ​റ്റ്.

അ​പ​ക​ട​ത്തി​ൽ ജെ​സി​ബി ഡ്രൈ​വ​ർ​ക്ക് നി​സാ​ര​പ​രി​ക്കേ​റ്റു. ബൊ​ലേ​റോ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കി​ല്ല. വീ​ഡി​യോ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​ണ്. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും വീ​ഡി​യോ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. കാ​ല​ന്‍ ജെ​സി​ബി​യി​ല്‍ വ​ന്ന​പ്പോ​ള്‍ ദൈ​വം ബൊ​ലേ​റോ​യി​ല്‍ ക​യ​റി വ​ന്നെ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.