ആനപ്പുറത്ത് നഗ്നയായി പോസ് ചെയ്ത് മോഡൽ; ആനയോടുള്ള സൗന്ദര്യാത്മക വികാരം കൊണ്ടാണെന്ന് വിശദീകരണം
Sunday, February 21, 2021 4:57 AM IST
ആനപ്പുറത്ത് നഗ്നയായി പോസ് ചെയ്ത് വീഡിയോ ഇട്ട മോഡലിനെതിരേ വ്യാപക പ്രതിഷേധം. 22 കാരിയായ അലീസ്യ കഫെൽനിക്കോവയാണ് വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ കയറി വീഡിയോ ചിത്രീകരിച്ചത്
പണമുണ്ടെന്നു കരുതി ആനയുടെ മുകളിൽ കയറി എന്തും ചെയ്യാമോ എന്നായിരുന്നു വിമർശനം. ആനയെ മാനിക്കാതെയുള്ള പ്രവർത്തിയാണിത് ഇതെന്നും വിമർശകർ പറഞ്ഞു. നഗ്നത കാണാൻ ആളുകൾക്ക് താത്പര്യമുണ്ടെന്നു കരുതിയാണോ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും വിമർശകർ ചോദിക്കുന്നു.
സേവ് ദി ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയും പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ വിശദീകരണവുമായി താരം രംഗത്ത് എത്തി. എന്നാൽ താനിത് ആനയോടുള്ള സൗന്ദര്യാത്മക വികാരം കൊണ്ടാണെന്ന് വീഡിയോ ചെയ്തെന്നയിരുന്നു താരത്തിന്റെ വിശദീകരണം.