സമരത്തിനിടെ നിസ്കരിച്ച് മുസ്ലിംകൾ; സംരക്ഷണവലയമൊരുക്കി ഹിന്ദു, സിക്ക് വിശ്വാസികൾ
Thursday, December 19, 2019 4:04 PM IST
പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്താകമാനം കത്തിപ്പടരുകയാണ്. പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന വിദ്യാർഥികളെയും മറ്റും പോലീസ്, അക്രമണത്തിന്റെ പാതയിലൂടെ നേരിടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
തോറ്റ് കൊടുക്കുവാൻ തയാറാകാതെ വിദ്യാർഥികളെല്ലാം പോരാട്ടം തുടരുകയാണ്. അതിനിടെ ഏറെ വ്യത്യസ്തമായ ഒരു ദൃശ്യമാണ് അഭിനന്ദനം സ്വന്തമാക്കുന്നത്. സമരത്തിനിടെ നിസ്ക്കരിക്കുന്ന മുസ്ലീം സഹോദരി സഹോരങ്ങൾക്ക് ഹൈന്ദവ, സിഖ് മത വിശ്വസികൾ സംരക്ഷണ വലയമൊരുക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.
മുസ്ലീം മത വിശ്വാസികൾ നിസ്ക്കരിക്കുമ്പോൾ മനുഷ്യചങ്ങല തീർത്താണ് അവർ സമാധാന അന്തരീക്ഷം സൃഷ്ടിച്ചത്. ഈ ദൃശ്യങ്ങൾ നിമിഷ നേരത്തിനുള്ളിലാണ് വൈറലായി മാറിയത്.