പ​ണന​ഷ്ടം, മാ​ന​ഹാ​നി...; ലോ​ക്ക്ഡൗ​ണ്‍ മു​ത​ലാ​ക്കി "ഹോ​ട്ട് ആ​പ്പു​ക​ൾ': സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് പോലീസ്
Friday, May 14, 2021 12:34 PM IST
ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹോ​ട്ട് ആ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു. ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് കി​ട്ടു​ന്ന​താ​ക​ട്ടെ കി​ടി​ല​ന്‍ പ​ണി​ക​ളും. ആ​ന്‍റി​മാ​രോ​ട് സം​സാ​രി​ക്കാം, നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്താം, പ​രി​ച​യ​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി 24 മ​ണി​ക്കൂ​ര്‍ സൗ​ജ​ന്യ ചാ​റ്റിം​ഗ്... തു​ട​ങ്ങി​യ നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ലാ​ണ് പ​ല ആ​പ്ലി​ക്കേ​ഷ​നു​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളും, ആ​ക​ര്‍​ഷി​ക്കാ​ന്‍ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍​വ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു യു​വ​തി​ക​ളു​മാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ പ​ര​സ്യ​വു​മാ​യി എ​ത്തു​ന്ന​ത്.

പ​ണി കി​ട്ടു​ന്ന​ത് ഇ​ങ്ങ​നെ

ആ​ക​ര്‍​ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്താ​ല്‍ ന​മ്മു​ടെ ഫോ​ണി​ലു​ള്ള സ​ക​ല വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്താ​ന്‍ സാ​ധി​ക്കും എ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ക​ത്തെി​യി​രി​ക്കു​ന്ന​ത്. ഫോ​ണി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, പേ​ടി​എം, ഗൂ​ഗി​ള്‍ പേ, ​ഫോ​ണ്‍ പേ ​തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ, ന​മ്മു​ടെ വ്യ​ക്തി​പ​ര​മാ​യി ഫോ​ണി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബ്ലാ​ക്ക് മെ​യി​ല്‍ ന​ട​ത്തി പ​ണം ത​ട്ട​ൽ... ഇ​ങ്ങ​നെ പോ​കു​ന്നു കാ​ര്യ​ങ്ങ​ൾ.

കൂ​ടാ​തെ, ചാ​റ്റിം​ഗ് ന​ട​ത്തി അ​ടു​പ്പം കൂ​ടു​ന്ന​വ​രെ അ​വ​രു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങി ബ്ലാ​ക്ക് ചെ​യ്യ​ലും വ്യാ​പ​ക​മാ​ണ്. അ​തി​നാ​ല്‍ ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് സൈ​ബ​ര്‍ സെ​ല്‍ നി​ര്‍​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.