ഹ്യൂസ് സായ്പിന്റെ കുതിര എസ്ബിയിലെ മ്യൂസിയത്തില്‍
Friday, September 23, 2022 12:58 PM IST
ബ്രിട്ടനില്‍ ജോര്‍ജ് ആറാമന്റെ പ്രതാപകാലം അവസാനിച്ച് എലിസബത്ത് രാജ്ഞിയായി. ഇംഗ്ലണ്ടില്‍ അന്ന് അറിയപ്പെട്ട കുതിരപ്പന്തയക്കാരനാണ് ഹ്യൂസ് സായ്പ്.
ഇദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഒരു പന്തയക്കുതിരയുണ്ടായിരുന്നു. മത്സരങ്ങളിലൊന്നും അവന് തോറ്റിട്ടില്ല. കാല്‍വേഗത്തിലും ഉടലായത്തിലും അവനെ തോല്‍പ്പിക്കാന്‍ ജോര്‍ജ് രാജാവിന്റെ സാമ്രാജ്യത്തില്‍ ആരും ഉണ്ടായിരുന്നില്ല.
ഒടുവില്‍ ഹ്യൂസ് സായ്പിന്റെ കുതിര ഒരിക്കല്‍ മത്സരത്തില്‍ തോറ്റു. ഹ്യൂസിന്റെ ആത്മാഭിമാനത്തിന്റെ മലയിടിഞ്ഞു. പിന്നെ ഒന്നും ആലോചിച്ചില്ല. അയാള്‍ റിവോള്‍വറില്‍ തിരകള്‍ നിറച്ചു. ഒറ്റനിമിഷം, ആ മിണ്ടാപ്രാണി നിലത്തുവീണ് പിടഞ്ഞു.
ഹ്യൂസിന്റെ ആ കുതിര എസ്ബി കോളജിലെ സുവോളജി മ്യൂസിയത്തിലുണ്ട്. എസ്ബി കോളജ് 1952-56 ബാച്ചിലെ വിദ്യാര്‍ഥിയായിരുന്ന കെ.ജെ. തോമസ് കട്ടപ്പുറം ഹ്യൂസ് സായ്പിന്റെ അനുമതിയോടെ ഈ കുതിരയുടെ അസ്ഥികൂടം ഇന്ത്യയിലെത്തിച്ച് എസ്ബി കോളജില്‍ എത്തിക്കുകയായിരുന്നു.