എ​പ്പോ​ഴും വി​ശ​പ്പാണോ? കാരണമിതാണ്..!
Thursday, March 7, 2019 12:05 PM IST
വ​യ​റ്റി​ലെ​ന്താ കോ​ഴി​യും കു​ഞ്ഞും ഉ​ണ്ടോ? വ​യ​റു നി​റ​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വി​ശ​ക്കു​ന്നു എ​ന്നു പ​റ​യു​ന്ന​വ​രോ​ട് പൊ​തു​വെ ചോ​ദി​ക്കാ​റു​ള്ള ഒ​രു കാ​ര്യ​മാ​ണി​ത്. ഏ​തു സ​മ​യ​വും വി​ശ​ക്കു​ന്ന അ​നു​ഭ​വ​മു​ണ്ടാ​കു​ക എ​ന്ന​ത് മ​നു​ഷ്യ​രി​ൽ വ​ള​രെ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ​ത്രെ. ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

എ​ത്ര​മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ച്ചാ​ലും ആ ​ഭ​ക്ഷ​ണ​ത്തി​ൽ കൊ​ഴു​പ്പ്, ഫൈ​ബ​ർ,പ്രോ​ട്ടീ​ൻ അ​ല്ലെ​ങ്കി​ൽ ക​ലോ​റി ഇ​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ല്ലെ​ങ്കി​ൽ അ​ല്പ സ​മ​യ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ വീ​ണ്ടും വി​ശ​പ്പ് അ​നു​ഭ​വ​പ്പെ​ടാം. ഒ​രാ​ൾ ചെ​യ്യു​ന്ന ജോ​ലി​ക്ക് ആ​നു​പാ​തി​ക​മാ​യി വേ​ണം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ.

ഭ​ക്ഷ​ണം കൂ​ടി​യാ​ലും കു​റ​ഞ്ഞാ​ലും കു​ഴ​പ്പ​മാ​ണ്. ജോ​ലി​ക്ക് ആ​നു​പാ​തി​ക​മ​ല്ല ഭ​ക്ഷ​ണ​മെ​ങ്കി​ൽ വി​ശ​പ്പ് മു​ഴു​വ​നാ​യി മാ​റി​ല്ല. മാ​ന​സി​ക പി​ടി​മു​റു​ക്ക​ങ്ങ​ളു​ള്ള അ​വ​സ​ര​ത്തി​ൽ എ​പ്പോ​ഴും വി​ശ​പ്പ് അ​നു​ഭ​വ​പ്പെ​ടു​മ​ത്രെ. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ത്തി​ൽ എ​ത്ര ഭ​ക്ഷ​ണം ക​ഴി​ച്ചാ​ലും വ​യ​റ്റി​നു​ള്ളി​ൽ ഇ​നി​യും സ്ഥ​ല​മു​ള്ള​തു​പോ​ലെ തോ​ന്നും.

വി​ശ​പ്പു​മാ​റ്റാ​യി ആ​ളു​ക​ൾ ജ്യൂ​സും ഷേ​ക്കു​മൊ​ക്കെ കു​ടി​ക്കാ​റു​ണ്ട്. പ​ക്ഷെ ഇ​തു​കൊ​ണ്ട് വ​ലി​യ കാ​ര്യ​മി​ല്ല. ദ്ര​വ്യ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം വി​ശ​പ്പി​ന് താ​ത്കാ​ല​ക ആ​ശ്വാ​സം ന​ൽ​കു​മെ​ങ്കി​ലും വി​ശ​പ്പ് വേ​ഗം തി​രി​ച്ചു​വ​രും. വി​ശ​പ്പ് അ​നു​ഭ​വം മാ​റ​ണ​മെ​ങ്കി​ൽ ഖ​ര രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം​ത​ന്നെ വേ​ണ​മെ​ന്ന് ചു​രു​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.