ഇ​ൻ​സ്റ്റഗ്രാമിൽ സ്റ്റാറായി "ഗോൾഡൻ യു​ണി​കോ​ൺ'
കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​മാ​ണ് യു​ണി​കോ​ൺ. തൂ​വെ​ള്ള നി​റ​വും മാ​ന്ത്രി​ക ശ​ക്തി​യു​മു​ള്ള ഈ ​കു​തി​ര​യു​ടെ പ്ര​ത്യേ​ക​ത നെ​റ്റി​യി​ലു​ള്ള ഒ​റ്റ​ക്കൊ​ന്പാ​ണ്. എ​ന്നാ​ൽ അ​തേ യു​ണി​കോ​ണി​നോ​ടു സാ​മ്യ​മു​ള്ള ഒ​രു ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ നാ​യ​ക്കു​ട്ടി​യാ​ണ് ഇ​പ്പോ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​കു​ന്ന​ത്.

റേ ​എ​ന്നാ​ണ് ഈ ​മി​ടു​ക്കി​യു​ടെ പേ​ര്. അ​മേ​രി​ക്ക​യി​ലെ മി​ഷി​ഗ​നാ​ണ് സ്ഥ​ലം. നാ​യ​യാ​ണെ​ന്നു ക​രു​തി റേ ​ആ​ള​ത്ര നി​സാ​ര​ക്കാ​രി​യ​ല്ല കേ​ട്ടോ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ്വ​ന്ത​മാ​യൊ​രു അ​ക്കൗ​ണ്ടും 31,000ൽ​പ്പ​രം ഫോ​ളോ​വേ​ഴ്സു​മു​ണ്ട് ക​ക്ഷി​ക്ക്.

ജ​ന​ന​സ​മ​യ​ത്തു​ണ്ടാ​യ ഒ​രു അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് റേ​യ്ക്ക് ഒ​രു ചെ​വി ന​ഷ്ട​മാ​യി. പ​തു​ക്കെ പ​തു​ക്കെ മ​റു​ചെ​വി നീ​ങ്ങി നീ​ങ്ങി ത​ല​യു​ടെ ഒ​ത്ത ന​ടു​വി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു. ഇ​തൊ​ടെ​യാ​ണ് റേ​യ്ക്ക് യു​ണി​കോ​ണ്‍ നാ​യ എ​ന്ന പേ​രു വീ​ഴു​ന്ന​ത്. ടി​ക് ടോ​ക്കി​ൽ വ​ന്ന ര​സ​ക​ര​മാ​യ ഒ​രു വീ​ഡി​യോ​യി​ലൂ​ടെ റേ​യെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​റി​ഞ്ഞു തു​ട​ങ്ങി.

നി​മി​ഷ​നേ​ര​ത്തി​നു​ള്ളി​ൽ റേ​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി. ടി​ക് ടോ​ക്കി​ൽ മാ​ത്ര​മ​ല്ല ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​മു​ണ്ട് റേ​യ്ക്ക് ആ​രാ​ധ​ക​ർ. അ​ല്ലെ​ങ്കി​ൽ ത​ന്നെ ഇ​ത്ര ക്യൂ​ട്ട് ആ​യ ഒ​രു നാ​യ്ക്കു​ട്ടി​യെ എ​ങ്ങ​നെ​യാ​ണ് ക​ണ്ടി​ല്ലെ​ന്നു വ​യ്ക്കു​ക. പ​ന്ത്ര​ണ്ട് ആ​ഴ്ച പ്രാ​യ​മു​ള്ള റേ​യു​ടെ വി​വ​ര​ങ്ങ​ൾ അ​വ​ളു​ടെ ബ്ര​യാ​ന ആ​ർ​ഡെ​മ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​ത്.



മി​ഷി​ഗ​നി​ലെ ഫാ​മി​ലി ഫ്ര​ണ്ട്സ് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് റേ​യും ബ്ര​യാ​ന​യും ക​ണ്ടു മു​ട്ടു​ന്ന​ത്. ത​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ​ത് ലൗ ​അ​റ്റ് ഫ​സ്റ്റ് സൈ​റ്റ് ആ​ണെ​ന്ന് ബ്ര​യാ​ന പ​റ​യു​ന്നു. ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന നാ​ളു​ക​ളി​ൽ റേ​യെ പ​രി​ച​രി​ച്ചും ശു​ശ്രൂ​ഷി​ച്ചും ബ്ര​യാ​ന ഒ​പ്പം നി​ന്നു.

"ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ അ​വ​ൾ എ​നി​ക്ക് അ​ത്ര​യേ​റെ പ്രി​യ​പ്പെ​ട്ട​വ​ളാ​യി മാ​റി​യി​രു​ന്നു. ഇ​നി മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​ൽ അ​വ​ൾ ഒ​പ്പ​മു​ണ്ടാ​ക​ണം എ​ന്നു ഞാ​ൻ ഉ​റ​പ്പി​ച്ചു. ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടു ജീ​വി​ത​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി വ​ര​വ് അ​വ​ളെ സം​ബ​ന്ധി​ച്ച് പ്ര​യാ​സ​മേ​റി​യ​താ​വും എ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ വി​ചാ​രി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ അ​വ​ൾ സു​ഖം പ്രാ​പി​ച്ചു.​' ബ്ര​യാ​ന പ​റ​യു​ന്നു.

ബ്ര​യാ​ന​യ്ക്കു​മാ​ത്രം പ്രി​യ​പ്പെ​ട്ട​വ​ളാ​യി​രു​ന്ന റേ ​ഇ​പ്പോ​ൾ ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ൻ ക​ണ്‍​മ​ണി​യാ​ണ്. റേ​യു​ടെ വീ​ഡി​യോ​ക​ൾ​ക്കും ചി​ത്ര​ങ്ങ​ൾ​ക്കും വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

അഞ്ജലി അനിൽകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.