വിവാഹ ഫോട്ടോഷൂട്ടിനിടെ വരന്റെ തലപ്പാവ് കടിച്ചെടുത്ത് ജിറാഫ്
Wednesday, March 11, 2020 3:12 PM IST
വിവാഹ ഫോട്ടോഷൂട്ടിനിടെ വരന്റെ തലപ്പാവ് കടിച്ചെടുത്ത് ജിറാഫ്. കാലിഫോര്‍ണിയയിലാണ് സംഭവം. കൂട്ടില്‍ അടച്ചിരുന്ന ജിറാഫിന്റെ മുന്‍പിലാണ് ഇവര്‍ ചിത്രമെടുക്കുവാന്‍ നിന്നത്.
ഇവര്‍ നില്ക്കുമ്പോള് പുറകില്‍ കൂടി തല നീട്ടി വന്ന ജിറാഫ് വരന്റെ തലയില്‍ വച്ച തലപ്പാവ് കടിച്ചെടുക്കുകയായിരുന്നു. സമീപം നിന്ന വധു ഇത് കണ്ട് തലപ്പാവില്‍ പിടിച്ചുവെങ്കിലും ജിറാഫ് വിട്ടുകൊടുത്തില്ല. പെട്ടന്ന് ഇവിടേക്ക് എത്തിയ മറ്റൊരാളാണ് തലപ്പാവ് ജിറാഫിന്റെ വായയില്‍ നിന്നും പിടിച്ചെടുത്തത്.
സംഭവം കണ്ട് ചിരിയടക്കാനാകതെ വധുവും വരനും പൊട്ടുച്ചിരിച്ചു. സ്റ്റാന്‍ലി എന്നാണ് ജിറാഫിന്റെ പേര്. ഏറെ രസകരായ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.