ഇ​ന്ത്യ​യു​ടെ മൂ​ന്ന് സേ​ന​ക​ളു​ടെ​യും ഭാ​ഗ​മാ​യ "ഒ​രേ​യൊ​രു വ്യ​ക്തി​ക്ക്' നൂ​റ് വ​യ​സ്
Saturday, December 12, 2020 12:50 PM IST
ഇ​ന്ത്യ​യു​ടെ മൂ​ന്ന് സേ​ന​ക​ളു​ടെ​യും ഭാ​ഗ​മാ​യ ഏ​ക വ്യ​ക്തി നൂ​റി​ന്‍റെ നി​റ​വി​ല്‍. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ കേ​ണ​ല്‍ പ്രി​തി​പാ​ല്‍ സിം​ഗ് ആ​ണ് നൂ​റാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

ക​ര, നാ​വി​ക, വ്യോ​മ സേ​ന​ക​ളി​ല്‍ പ്രി​തി​പാ​ല്‍ സിം​ഗ് സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്. ച​ണ്ഡി​ഗ​ഡി​ലെ വ​സ​തി​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം അ​ദ്ദേ​ഹം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ന് മു​ന്‍​പ് റോ​യ​ല്‍ ഇ​ന്ത്യ​ന്‍ എ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ പൈ​ല​റ്റാ​യാ​ണ് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് നാ​വി​ക സേ​ന​യി​ല്‍ ചേ​ര്‍​ന്നു. യു​ദ്ധ​ക്ക​പ്പ​ലു​ക​ളി​ലെ ആ​യു​ധ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള ഗ​ണ്ണ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വി​ടെ അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ടി​ച്ച​ത്.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം പി​ന്നീ​ട് നാ​വി​ക സേ​ന വി​ട്ടു. പി​ന്നീ​ട് ക​ര​സേ​ന​യി​ല്‍ ചേ​ര്‍​ന്നു. 1965ലെ ​ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ യു​ദ്ധ​ത്തി​ല്‍ പ്രി​തി​പാ​ല്‍ സിം​ഗ് പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. മ​ണി​പ്പൂ​രി​ല്‍ അ​സം റൈ​ഫി​ള്‍​സി​ലെ സെ​ക്ട​ര്‍ ക​മാ​ന്‍​ഡ​റാ​യാ​ണ് വി​ര​മി​ക്കു​ന്ന​ത്.

പ്രി​തി​പാ​ല്‍ സിം​ഗി​ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് ജ​ന്മ​ദി​നം ആ​ശം​സി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് 93 വ​യ​സു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.