ന​ഗ​ര​വീ​ഥി​ക​ളി​ലൂ​ടെ കു​തി​ര​യെ പാ​യി​ച്ച് നാ​ലാം ക്ലാ​സു​കാ​ര​ൻ
Saturday, June 12, 2021 4:20 PM IST
ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്നു വി​ജ​ന​മാ​യ ന​ഗ​ര​വീ​ഥി​ക​ളി​ൽ കു​തി​ര​യെ പാ​യി​ച്ചു നാ​ലാം ക്ലാ​സു​കാ​ര​ൻ താ​ര​മാ​കു​ന്നു.

റിം​ഗ് മാ​സ്റ്റ​ർ തോ​ട്ടു​വ​ക്കം മെ​ല്ലെ​ക്കാ​ട്ട് രാ​ജീ​വി​ന്‍റെ മ​ക​ൻ വൈ​ക്കം ലി​സ്യു സ്കൂ​ളി​ലെ നാ​ലാം ക്ലാ​സു​കാ​ര​ൻ കാ​ർ​ത്തി​ക്കാ​ണു കു​തി​രപ്പുറ​ത്തു പാ​ഞ്ഞ് മു​തി​ർ​ന്ന​വ​രേ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി, ചി​ര​ഞ്ജീ​വി, പ്ര​ഭാ​സ് തു​ട​ങ്ങി​യ താ​ര​രാ​ജാ​ക്ക​ൻ​മാ​രു​ടെ സി​നി​മ​ക​ളി​ൽ കു​തി​ര​യെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ പി​താ​വ് രാ​ജീ​വ് പോ​യ​പ്പോ​ൾ കു​തി​രക്കന്പ​ക്കാ​ര​നാ​യ കാ​ർ​ത്തി​ക്കും ഒ​പ്പം പോ​യി​രു​ന്നു. ബാ​ഹു​ബ​ലി, മാ​മാ​ങ്കം, സൈ​റ നരസിംഹ ​റെ​ഡ്ഢി, മഗധീര എ​ന്നി ബ്ര​ഹ്മാണ്ഡ സി​നി​മ​ക​ളി​ൽ കു​തി​ര​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ കാ​ർ​ത്തി​ക്കി​ന്‍റെ പി​താ​വ് രാ​ജീ​വു​ണ്ടാ​യി​രു​ന്നു.

ലോ​ക്ഡൗ​ണി​നു മു​ന്പു​വ​രെ തോ​ട്ടു​വ​ക്ക​ത്തെ രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ അ​ന്പ​ത്തി​ല​ധി​കം കു​തി​ര​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ പ​ല​തി​നെ​യും വി​റ്റു. ഇ​നി ശേ​ഷി​ക്കു​ന്ന​ത് 15 എ​ണ്ണ​മാ​ണ്. ഇ​തി​നെ​യെ​ല്ലാം പ​രി​ശീ​ലി​പ്പി​ക്കു​ന്ന രാ​ജീ​വി​ന്‍റെ സ​ഹാ​യി​യാ​യി കു​തി​ര​ക​ൾ​ക്കു തീ​റ്റ ന​ൽ​കു​ന്ന​തി​നും മേ​യ്ക്കു​ന്ന​തി​നു​മൊ​ക്കെ കാ​ർ​ത്തി​ക്കു​മു​ണ്ട്.

കു​തി​ര​ക​ൾ​ക്കു പു​റ​മെ നാ​യ്ക്ക​ൾ, പൂ​ച്ച, കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ​യും ഇ​വി​ടെ വ​ള​ർ​ത്തു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ലേ​ക്ക് നാ​യ്ക്ക​ളെ ന​ൽ​കു​ന്ന​തും കാ​ർ​ത്തി​ക്കി​ന്‍റെ പി​താ​വ് രാ​ജീ​വാ​ണ്. റോ​ട്ട്വീ​ല​ർ, ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ്, ലാ​ബ്ര​ഡോ​ർ, മെ​ല്ലാ​യി​സ് എ​ന്നി ഇ​ന​ത്തി​ലു​ള്ള നാ​യ്ക്ക​ളെ​യാ​ണ് സി​നി​മ​ക​ളി​ൽ കൂ​ടു​ത​ൽ ആ​വി​ശ്യം. നാ​ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​വി​ധ​യി​നം നാ​യ്ക്ക​ളും ഇ​വി​ടെ​യു​ണ്ട്.

കു​ര​ച്ചു ചാ​ടി ഭീ​തി പ​ര​ത്തു​ന്ന നാ​യ്ക്ക​ളും കു​തി​ച്ചു പാ​യു​ന്ന കു​തി​ര​ക​ളു​മെ​ല്ലാം കാ​ർ​ത്തി​ക് എന്ന ഒ​ന്പ​തു​കാ​ര​ന്‍റെ മു​ന്നി​ൽ അ​നു​സ​ര​ണ​യോ​ടെ നി​ൽ​ക്കു​ന്ന​ത് കാ​ണു​ന്ന​വ​രേ​യും അ​തി​ശ​യി​പ്പി​ക്കു​ന്നു. മൃ​ഗ​ങ്ങ​ളെ ക​ല​ർ​പ്പി​ല്ലാ​തെ സ്നേ​ഹി​ക്കു​ന്ന​വ​രെ അ​വ​യ്ക്കു തി​രി​ച്ച​റി​യാ​മെ​ന്നും ന​മ്മ​ൾ കാ​ട്ടു​ന്ന പ​രി​ഗ​ണ​ന​യു​ടെ പ​തിന്മട​ങ്ങ് സ്നേ​ഹം അ​വ തി​രി​ച്ചു ത​രു​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ അ​നു​ഭ​വ​മെ​ന്ന് രാ​ജീ​വും കാ​ർ​ത്തി​ക്കും പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.