ബ്ലെ​യ്‌​സി​ന്‍റെ നാ​വി​ല്‍ സ്പാ​നി​ഷും വ​ഴ​ങ്ങി; ഒ​റ്റ​യ്ക്കൊ​രു ഭാ​ഷ വ​ശ​മാ​ക്കി അ​ഞ്ചു​വ​യ​സു​കാ​ര​ൻ
വ​ലി​യ വ​ലി​യ കാ​ര്യ​ങ്ങ​ൾ ഇ​ളം​പ്രാ​യ​ത്തി​ൽ ഓ​ർ​ത്തെ​ടു​ത്തു പ​റ​യു​ന്ന കോ​ഴി​ക്കോ​ട് തോ​ട്ടു​മു​ക്കം സ്വ​ദേ​ശി ബ്ലെ​യ്സ് സാ​ജു എ​ന്ന അ​ഞ്ചു​വ​യ​സു​കാ​ര​ൻ വി​സ്മ​യ​മാ​കു​ന്നു. ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ സ്പാ​നി​ഷ് ഭാ​ഷ​യും രാ​ജ്യ​ത്തെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രും അ​വ​യു​ടെ ത​ല​സ്ഥാ​ന​വും കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​രു​ടെ പേ​രും എ​ന്ന് വേ​ണ്ട കൊ​ച്ചു ബ്ലെ​യ്സി​ന്‍റെ ഓ​ർ​മയിൽ ഇ​ല്ലാ​ത്ത​താ​യി ഒ​ന്നു​മി​ല്ല.

യൂ​ട്യൂ​ബി​ൽ നി​ന്ന് കേ​ട്ട് പ​ഠി​ച്ചാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്ക​ൻ സ്പാ​നി​ഷ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​ത്. എ​ന്തും ഒ​റ്റ​ത്ത​വ​ണ കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ഓ​ർ​മ​യി​ൽ ക​യ​റു​ന്ന ഈ ​കൊ​ച്ചു കു​ട്ടി​യു​ടെ ക​ഴി​വ് ആ​രെ​യും വി​സ്മ​യി​പ്പി​ക്കും.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളും അ​വ​യു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളും എ​ല്ലാം ബ്ലെ​യ്സി​ന് പ​ച്ച​വെ​ള്ളം​പോ​ലെ പ​റ​യാ​ൻ ക​ഴി​യും. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രും അ​വ​രു​ടെ വ​കു​പ്പും മാ​ത്ര​മ​ല്ല അ​യ​ൽ രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ കൃ​ത​മാ​യി പ​റ​യും.

തോ​ട്ടു​മു​ക്ക​ത്തെ ഊ​ട്ടു​കു​ള​ത്തി​ൽ സാ​ജു സെ​ബാ​സ്റ്റ്യ​ന്‍റെ​യും ഷാ​നി​യു​ടെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ് ബ്ലെ​യ്സ്. കു​ഞ്ഞു പ്രാ​യ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് ഗ്ര​ഹി​ക്കാ​നു​ള്ള ക​ഴി​വ് മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് ഇ​വ​രും ബ്ലെ​യ്സി​ന്‍റെ ക​ഴി​വി​നെ കൂ​ടു​ത​ൽ മ​ന​സിലാ​ക്കി​യ​ത്.

ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​ണെ​ങ്കി​ലും പാ​ഠ​പു​സ്ത​ക​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ഴേ ബ്ലെ​യ്സി​ന് മ​ന​പ്പാ​ഠ​മാ​ണെ​ന്ന് അ​ധ്യാ​പ​ക​രും പ​റ​യു​ന്നു. വ​ലി​യ കാ​ര്യ​ങ്ങ​ൾ ഈ ​കൊ​ച്ചു പ്രാ​യ​ത്തി​ൽ ഓ​ർ​ത്തോ​ർ​ത്തു പ​റ​യു​ന്ന ബ്ലെ​യ്സ് ഇ​പ്പോ​ൾ നാ​ട്ടി​ലെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123