ഗാ​സ​യി​ലെ ആദ്യ ഷീ ​ടാ​ക്സി! കു​ടും​ബം പു​ല​ർ​ത്താ​ൻ ടാ​ക്സി സ​ർ​വീ​സു​മാ​യി ഒ​രു അ​മ്മ
ടാ​ക്സി സ​ർ​വീ​സു​മാ​യി ഒ​രു അ​മ്മ. കേ​ൾ​ക്കു​ന്പോ​ൾ എ​ന്തു പു​തു​മ എ​ന്നു തോ​ന്നാം. ന​മ്മു​ടെ നാ​ട്ടി​ൽ എ​ത്ര അ​മ്മ​മാ​രാ​ണ് കു​ടും​ബം നോ​ക്കാ​ൻ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. ഇ​തി​ൽ ഓട്ടോ മു​ത​ൽ വ​ലി​യ ലോ​റി​ക​ൾ വ​രെ നി​സാ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന വീ​ട്ട​മ്മ​മാ​രു​ണ്ട്. എ​ന്നാ​ൽ ഈ ​ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് പ​ല​സ്തീ​നി​ലാ​ണ്.

നൈ​ല അ​ബു ജു​ബ എ​ന്ന അ​ഞ്ച് മ​ക്ക​ളു​ടെ അ​മ്മ​യാ​ണ് ജീ​വി​ക്കാ​നാ​യി ടാ​ക്സി സ​ർ​വീ​സ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും യാ​ഥാ​സ്ഥി​തി​ക​മാ​യ ഗാ​സ പ്ര​വി​ശ്യ​യി​ലെ ആ​ദ്യ വ​നി​താ ടാ​ക്‌​സി ഡ്രൈ​വ​റാ​ണ് നൈ​ല.



"ധാ​രാ​ളം ഭീ​ഷ​ണി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ല​ഭി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​നി​ട​യി​ൽ ല​ഭി​ക്കു​ന്ന ചി​ല പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​യ വാ​ക്കു​ക​ൾ എ​നി​ക്ക് വ​ള​രെ വി​ല​പ്പെ​ട്ട​താ​ണ്. ഇ​ത് പു​രു​ഷ​ന്മാ​ർ​ക്കു​ള്ള ജോ​ലി​യാ​ണെ​ന്ന് ചി​ല​ർ പ​റ​യു​ന്നു. ചി​ല​രാ​ക​ട്ടെ സ്ത്രീ​ക​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സ​ത്യ​ത്തി​ൽ സ്ത്രീ​ക​ൾ പു​രു​ഷ​ന്മാ​രേ​ക്കാ​ൾ ശാ​ന്ത​രും ശ്ര​ദ്ധാ​ലു​ക്ക​ളു​മാ​യ ഡ്രൈ​വ​ർ​മാ​രാ​ണ്' - അ​വ​ർ പ​റ​ഞ്ഞു.

ക​മ്മ്യൂ​ണി​റ്റി സ​ർ​വീ​സ് ബി​രു​ദ​ധാ​രി​യാ​യ നെ​യ്‌​ല ജോ​ലി ഇ​ല്ലാ​താ​യ​തി​നെ തു​ട​ർ​ന്നാ​ണ് ടാ​ക്സി ബി​സി​ന​സ്സ് ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ ബു​ക്കു ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് നൈ​ല​യു​ടെ സേ​വ​നം ല​ഭി​ക്കു​ക. അ​തും സ്ത്രീ​ക​ള്‍​ക്ക് മാ​ത്രം. സ്ത്രീ​ക​ളെ ഹെ​യ​ര്‍​ഡ്രെ​സിം​ഗ് സ​ലൂ​ണി​ലും വി​വാ​ഹ​പാ​ര്‍​ട്ടി​ക​ളി​ലും മ​റ്റും എ​ത്തി​ക്കാ​നു​ള്ള വി​ളി​ക​ളാ​ണ് നൈ​ല​ക്ക് കൂ​ടു​ത​ലും ല​ഭി​ക്കു​ന്ന​ത്. ഒ​പ്പം ഷോ​പ്പിം​ഗ് പോ​ലു​ള്ള​വ​യ്ക്കും.



നൈ​ല​യ്‌​ക്കൊ​പ്പം ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് പ​ല സ്ത്രീ​ക​ളും എ​ത്തു​ന്നു​ണ്ട്. കോ​വി​ഡ് കാ​ലം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞാ​ൽ ത​ന്‍റെ ബി​സി​ന​സ് വി​പു​ലീ​ക​രി​ക്കാ​നാ​ണ് നൈ​ല​യു​ടെ പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.