ചന്ദ്രയാൻ-2 കണ്ട ഭൂമി..! ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
Sunday, August 4, 2019 1:33 PM IST
ചന്ദ്രയാൻ രണ്ട് പേടകം ബഹിരാകാശത്തുവച്ച് എടുത്ത ഭൂമിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. നീല നിറത്തിലുള്ള ഭൂമിയുടെ മനോഹരമായ ചിത്രമാണ് ലഭിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2ലെ വിക്രം ലാന്‍ഡർ എല്‍14 കാമറ ഉപയോഗിച്ച് എടുത്ത ചിത്രമാണ് ഇതെന്ന് ഐഎസ്ആർഒ അറിയിച്ചു.
കഴിഞ്ഞ ദിവസം പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം വിജയകരമായി ഉയര്‍ത്തിയിരുന്നു. അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമുയര്‍ത്തല്‍ ഈ മാസം ആറിനാണ്. അഞ്ചു ഘട്ടങ്ങളിലായി ചാന്ദ്രയാന്‍ 2 പേടകം അവസാന ഭ്രമണപഥത്തിലെത്തും. പേടകത്തെ് കൃത്യമായ ഭ്രമണപഥത്തില്‍ത്തന്നെ സ്ഥാപിക്കുക എന്ന നടപടിയാണ് ഇനി നടത്തേണ്ട പ്രധാന ദൗത്യം.