പൊണ്ണത്തടി പ്രശ്നമായി..! വർക്കൗട്ട് ചെയ്ത് കുറയ്ക്കാൻ പൂച്ചക്കുട്ടൻ
Monday, October 28, 2019 3:05 PM IST
സിന്‍ഡര്‍ബ്ലോക്ക് എന്ന പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ മിന്നുംതാരം. അമിതവണ്ണമുള്ള ഈ പൂച്ചയുടെ വ്യായാമമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
അണ്ടര്‍വാട്ടര്‍ ട്രെഡ്മില്ലിലാണ് സിന്‍ഡറിന്റെ വ്യായാമം. സിന്‍ഡര്‍ ഗെറ്റ്സ് ഫിറ്റ് എന്ന യൂട്യൂബ് അക്കൗണ്ടില്‍ വന്ന ആറ് സെക്കന്‍ഡ് ക്ലിപ്പാണ് വൈറലായിരിക്കുന്നത്.

സിന്‍ഡറിന് വ്യായാമം കൂടുതല്‍ രസത്തോടെ ചെയ്യാന്‍ ‘യു ക്യാന്‍ ഡു ഇറ്റ്’ എന്ന് പറയുന്ന പൂച്ചകളുടെ ശബ്ദവും കേള്‍പ്പിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
സിന്‍ഡറിന് ഭാരം കൂടിയത് കാരണം ചാടാനും ഓടാനും വളരെ പ്രയാസമാണ്. നാല് കിലോ ഉടനെ കുറയ്ക്കണമെന്നാണ് സിന്‍ഡറിന്റെ ഡോക്ടര്‍ പറയുന്നത്.
ആദ്യമൊക്കെ വ്യായാമം ചെയ്യാന്‍ സിന്‍ഡറിന് മടിയായിരുന്നെങ്കില്‍ അവള് ഇപ്പോള്‍ ട്രെഡ്മില്ലുമായി പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്ന് ഡോക്ടര്‍ പറയുന്നു. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.