ചുള്ളൻ ചെക്കന്മാർ നിമിഷനേരംകൊണ്ട് വയസന്മാരായി; സോഷ്യൽമീഡിയയിലെ പുതിയ തരംഗത്തിനു പിന്നിലെ രഹസ്യമിതാണ്..
Wednesday, July 17, 2019 11:48 AM IST
അടി പൊളി ചുള്ളൻ പിള്ളേർ നിമിഷ നേരം കൊണ്ട് വാർധക്യത്തിലെത്തുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലെങ്ങും തരംഗമായി മാറുന്ന ഈ വിദ്യ കണ്ട് എന്താണ് സംഭവമെന്ന് അറിയാതെ അമ്പരന്നു നിൽക്കുന്നവരും വിരളമല്ല.
ഫേസ്ആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഈ പുതിയ തരംഗത്തിന് കാരണം. ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാർധക്യകാലത്തെ നമ്മളെ നമ്മൾ രൂപപ്പെടുത്തുകയാണ്. പ്രായമാകുമ്പോൾ തങ്ങളുടെ രൂപം എപ്രകാരമാകുമെന്ന് കാണിച്ച് സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ, ടൊവിനോ, ആദിൽ ഇബ്രാഹിം, കാളിദാസ് ജയറാം, വിനയ് ഫോർട്ട്, മഞ്ജു വാര്യർ, സംയുക്ത മേനോൻ തുടങ്ങി നിരവധി താരങ്ങൾ ഫേസ്ആപ്പിൽ പരീക്ഷിച്ച തങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.