കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയ്ക്ക് തുണയായി വൃദ്ധൻ; മനസ് നിറയ്ക്കുന്ന ദൃശ്യം
Friday, January 3, 2020 11:44 AM IST
കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ വൃദ്ധൻ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ കൈയടി നേടുന്നു. കെട്ടിടത്തിലെ ഷീറ്റുകൊണ്ടുള്ള മേൽക്കൂരയിലാണ് ഇറങ്ങുവാൻ യാതൊരു മാർഗവുമില്ലാതെ പൂച്ച കുടുങ്ങിയത്.
സംഭവം കണ്ട് ഇവിടേക്ക് എത്തിയ ഒരു വൃദ്ധൻ കസേര മുകളിലേക്ക് ഉയർത്തി പൂച്ചയ്ക്ക് രക്ഷപെടുവാനുള്ള സാഹചര്യം ഒരുക്കി നൽകുകയായിരുന്നു. സമീപമുണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്. എന്നാൽ സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.