വിവാഹവേദിയിൽ അടിച്ചു പൂസായി വരന്റെ നാഗനൃത്തം; വിവാഹം വേണ്ടെന്ന് വധു, പിന്നാലെ കൈയാങ്കളി
Tuesday, November 12, 2019 3:52 PM IST
വിവാഹവേദിയിൽ മദ്യപിച്ച് നൃത്തം ചെയ്തയാളെ വരനായി വേണ്ടെന്ന് വധു. ഉത്തർപ്രദേശിലെ ലഖിംപൂരിലെ മൈലാനിയിലാണ് സംഭവം നടന്നത്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ വരനും വധുവും പൂർത്തിയാക്കിയിരുന്നു.
എന്നാൽ അമിതമായി മദ്യപിച്ചിരുന്ന വരൻ പാട്ടിന്റെ താളത്തിനൊത്ത് വേദിയിൽ നിന്ന് നാഗിൻ നൃത്തം ചെയ്യുവാൻ തുടങ്ങി. ഇതിൽ മനംമടുത്ത വധു ഇയാളെ വരനായി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
വധുവിന്റെ തീരുമാനം അറിഞ്ഞതോടെ വരൻ വധുവിനെ തല്ലി. ഇതോടെ രണ്ടുപേരുടെയും വീട്ടുകാർ തമ്മിൽ കയ്യാങ്കളിയായി. ഉടൻ തന്നെ പോലീസ് എത്തിയാണ് പ്രശ്നം ശാന്തമാക്കിയത്. വിവാഹത്തോട് അനുബന്ധിച്ച് വധുവിന്റെ കുടുംബം നൽകിയ വസ്തുക്കൾ എല്ലാം വരന്റെ കുടുംബം തിരികെ നൽകി.