സൂര്യാഘാതത്തെ എങ്ങനെ പ്രതിരോധിക്കാം..? ഡോ.നെൽസണ്‍ ജോസഫ് നൽകുന്ന സന്ദേശം
Tuesday, March 26, 2019 1:24 PM IST
കടുത്ത ചൂടിൽ നാട് ഉരുകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിയാളുകൾക്ക് സൂര്യാഘാതം ഏൽക്കുന്നതിന്റെ റിപ്പോർട്ടുകളും വരുന്നുണ്ട്. ഈ സമയം നിർബന്ധമായും സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പാളിച്ച സംഭവിച്ചാൽ അത് ജീവനു തന്നെ ഭീഷണിയായി മാറും.
ഇപ്പോഴിതാ സൂര്യാഘാതത്തെ പ്രതിരോധിക്കുന്നതിനുള്ള അറിയിപ്പുകൾ വ്യത്യസ്തമായ രീതിൽ നൽകുകയാണ് ഡോ. നെൽസണ്‍ ജോസഫ്. ശരീര സംരക്ഷണത്തിനുള്ള മാർഗങ്ങൾ ട്രോൾ രൂപത്തിലാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ, ഉടൻ ചികിത്സ ലഭ്യമാക്കേണ്ട സന്ദർഭങ്ങൾ, കൂടെയുള്ളവർക്ക് സൂര്യാഘതമേറ്റാൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി തന്നെ അദ്ദേഹം അറിവ് പങ്കുവയ്ക്കുന്നു.
ഡോ. നെൽസണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്