കുട്ടിക്കുരങ്ങൻ കിണറ്റിൽ; രക്ഷിക്കാൻ പരാക്രമം നടത്തി അമ്മക്കുരങ്ങ്
Saturday, December 5, 2020 2:42 PM IST
കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ അമ്മ കുരങ്ങ് നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
കിണറ്റിൽ കിടക്കുന്ന കുഞ്ഞിനെ രക്ഷിക്കാൻ കിണറിന് മുകളില്‍ എന്തു ചെയ്യണമെന്ന് അറിയാതെ തലങ്ങും വിലങ്ങും ഓടുന്ന അമ്മക്കുരങ്ങന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ ആരംഭത്തിൽ. വളരെയധികം പരിഭ്രമത്തിലാണ് അമ്മക്കുരങ്ങ്. ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ സ്വന്തം വാലു ഉപയോഗിച്ച് കുഞ്ഞിനെ അമ്മക്കുരങ്ങ് രക്ഷിക്കുകയാണ്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.