ഞാ​നു​മൊ​ര​മ്മ​യ​ല്ലേ....! ആ​ട്ടി​ൻ​കു​ട്ടി​യെ പാ​ലൂ​ട്ടി വ​ള​ർ​ത്തു​നാ​യ
Monday, January 3, 2022 12:57 PM IST
ത​മി​ഴ്നാ​ട്ടി​ലെ നാ​ലി​ട​ൻ പു​ത്തൂ​രി​ൽ ആ​ട്ടി​ൻ കു​ട്ടി​യെ പാ​ലൂ​ട്ടു​ന്ന​ത് വ​ള​ർ​ത്തു​നാ​യ​യാ​ണ്. കെ​ട്ടി​ട നി​ർ​മാ​ണ കാ​രാ​ർ ജോ​ലി​ക​ൾ ചെ​യ്യു​ന്ന പെ​രു​മാ​ൾ സ്വാ​മി​യു​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​യാ​ണ് വീ​ട്ടി​ലെ ആ​ട്ടി​ൻ​കു​ട്ടി​ക്ക് പാ​ൽ ചു​ര​ത്തു​ന്ന​ത്.

ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പെ​രു​മാ​ൾ സ്വാ​മി​യു​ടെ വീ​ട്ടി​ലു​ള്ള നാ​യ ഒ​രു മാ​സം മു​ൻ​പ് ആ​റു കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചു. അ​ത്യാ​വ​ശ്യം വ​ള​ർ​ച്ച എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞു​ങ്ങ​ളെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ല വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ര​ണ്ടാ​ഴ്ച മു​ന്പാ​ണ് പെ​രു​മാ​ൾ ആ​ട്ടി​ൻ കു​ട്ടി​യെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ആ​ട്ടി​ൻ​കു​ട്ടി​ക്ക് കു​പ്പി​യി​ലാ​ണ് പാ​ൽ ന​ൽ​കി​യി​രു​ന്ന​ത്. പി​ന്നീ​ട് ആ​ട്ടി​ൻ​കു​ട്ടി കു​പ്പി​പ്പാ​ൽ കു​ടി​ക്കാ​തെ വ​ന്ന​പ്പോ​ൾ നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ആ​ട്ടി​ൻ​കു​ട്ടി നാ​യ​യു​ടെ പാ​ൽ കു​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.