വയറു വേദനയുമായി ആശുപത്രിയിലെത്തി; ശസ്ത്രക്രിയയിൽ പുറത്തെടുത്തത് ഇരുമ്പാണികൾ
Tuesday, August 6, 2019 1:07 PM IST
വയറു വേദനയുമായി ആശുപത്രിയിലേത്തിയ ആളുടെ വയറ്റിൽ നിന്നും കണ്ടെടുത്തത് 111 ഇരുമ്പാണികൾ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മാനസികാസ്വസ്ഥ്യമുള്ള ഒരാളായിരുന്നു രോഗി.
കഴിഞ്ഞ പത്ത് വർഷങ്ങളായി പലപ്പോഴായി അദ്ദേഹം വിഴുങ്ങിയതാണ് ഈ ഇരുമ്പാണികൾ. വയർ വീർത്ത് വേദന കലശലായപ്പോഴാണ് 49 കാരനായ രോഗിയുമായി ബന്ധുക്കൾ ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ എക്സറേയിലാണ് ഇദ്ദേഹത്തിന്റെ വയറ്റിൽ ഇരുമ്പാണിയാണെന്ന് കണ്ടെത്തിയത്.
പിന്നീട് ശസ്ത്രക്രിയയിലൂടെ ആണികൾ പുറത്തെടുക്കുകയായിരുന്നു. ആണികളിൽ പലതും ആന്തരികാവയവങ്ങളിൽ തുണഞ്ഞുകയറിയ നിലയിലായിരുന്നു. ഇദ്ദേഹം ആരോഗ്യം പ്രാപിച്ചുവരികയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.