വ​യ​റു വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി; ശ​സ്ത്ര​ക്രി​യ​യി​ൽ പു​റ​ത്തെ​ടു​ത്ത​ത് ഇ​രു​മ്പാ​ണി​ക​ൾ
വ​യ​റു വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ത്തി​യ ആ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത് 111 ഇ​രു​മ്പാ​ണി​ക​ൾ. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള ഒ​രാ​ളാ​യി​രു​ന്നു രോ​ഗി.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി പ​ല​പ്പോ​ഴാ​യി അ​ദ്ദേ​ഹം വി​ഴു​ങ്ങി​യ​താ​ണ് ഈ ​ഇ​രു​മ്പാ​ണി​ക​ൾ. വ​യ​ർ വീ​ർ​ത്ത് വേ​ദ​ന ക​ല​ശ​ലാ​യ​പ്പോ​ഴാ​ണ് 49 കാ​ര​നാ​യ രോ​ഗി​യു​മാ​യി ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ എ​ക്സ​റേ​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​യ​റ്റി​ൽ ഇ​രു​മ്പാ​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ആ​ണി​ക​ൾ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ണി​ക​ളി​ൽ പ​ല​തും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽ തു​ണ​ഞ്ഞു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ആ​രോ​ഗ്യം പ്രാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.