ബ്യൂട്ടിപാർലർ തകർത്ത് മാൻ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Thursday, October 10, 2019 2:36 PM IST
ബ്യൂട്ടിപാർലറിന്റെ ഗ്ലാസ് തകർത്ത് മാൻ അകത്ത് പ്രവേശിച്ച് നാശനഷ്ടമുണ്ടാക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്കിലാണ് സംഭവം. ഗ്ലാസ് തകർത്ത് ബ്യൂട്ടിപാർലറിനുള്ളിൽ പ്രവേശിച്ച മാൻ സമീപത്തെ സോഫയിലിരുന്ന സ്ത്രിയുടെ ശരീരത്തിൽ ഇടിച്ചിരുന്നു.
സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ച മാൻ തിരികെ പോകുവാൻ ശ്രമിക്കുമ്പോഴും നാശനഷ്ടങ്ങളുണ്ടായി. മാൻ ഇടിച്ച യുവതിയ്ക്ക് നിസാര പരിക്കേറ്റു. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.