മരണ സര്‍ട്ടിഫിക്കറ്റില്‍ നല്ല ഭാവി നേര്‍ന്ന് ഗ്രാമമുഖ്യന്
Thursday, February 27, 2020 1:50 PM IST
മരണമടഞ്ഞയാളുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ നല്ല ഭാവി ആശംസിച്ച് ഗ്രാമമുഖ്യൻ. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. പ്രായം ചെന്ന് മരിച്ച ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റിലാണ് ഗ്രാമമുഖ്യന് നല്ല ഭാവി ആശംസിച്ചത്.
ലക്ഷ്മി ശങ്കറിന്റെ മകനാണ് മരണ സര്‍ട്ടിഫിക്കറ്റിനായി ഗ്രാമത്തലവനെ സമീപിച്ചത്. ചില സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതിനായി മരണ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായിരുന്നു. തുടര്‍ന്നാണ് ഗ്രാമമുഖ്യന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് ഗ്രാമമുഖ്യന് തടിയൂരി പുതിയ സര്‍ട്ടിഫിക്കറ്റ് നല്കി. സംഭവം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.