"സുരക്ഷിതരായിരിക്കൂ...ഞങ്ങളുണ്ട് കൂടെ...' കോവിഡ് ഭീതിയിൽ സാന്ത്വനമേകി ഭൂമിയിലെ മാലാഖമാരുടെ സംഗീതം
കോ​വി​ഡ് 19 സൃ​ഷ്ടി​ക്കു​ന്ന ഭീ​തി​യി​ല്‍ വീ​ടു​ക​ളി​ലേ​ക്കു ന​മ്മു​ടെ ലോ​കം ചു​രു​ങ്ങു​മ്പോ​ഴും സ​ഹ​ജീ​വി​ക​ള്‍​ക്കാ​യി ക​ര്‍​മം ചെ​യ്യു​ന്ന​വ​രാ​ണ് ന​മ്മു​ടെ ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​ര്‍. അ​വ​രു​ടെ മ​ന​സാ​ന്നി​ധ്യ​വും സേ​വ​ന​വു​മാ​ണ് ഓ​രോ ജീ​വ​നേ​യും വൈ​റ​സി​ന്‍റെ പി​ടി​യി​ല്‍ നി​ന്നും വീ​ണ്ടെ​ടു​ക്കാൻ സഹായിക്കുന്നത്.

പ്രി​യ​പ്പെ​ട്ട​വ​രി​ല്‍ നി​ന്നെ​ല്ലാം അ​ക​ന്ന് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ഒ​റ്റയ്​ക്കാ​കു​മ്പോ​ള്‍ സാന്ത്വ​സ സ്പ​ര്‍​ശ​ന​വു​മാ​യി എ​ത്തു​ന്ന​ത്, ശു​ശ്രൂ​ഷി​ക്കു​ന്ന​ത്, ക​രു​തു​ന്ന​ത് ഭൂമിയിലെ മാ​ലാ​ഖ​മാ​ര്‍ എ​ന്നു വി​ളി​ക്കു​ന്ന നഴ്​സു​മാരാണ്.

ലോ​ക്ഡൗ​ണി​ലും അ​വ​ര്‍ ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​ണ്. ക​ട​മ എ​ന്ന​തി​ന​പ്പു​റം മ​ഹ​ത്താ​യ സേ​വ​ന​മാ​യി​ട്ടാ​ണ് നാം ​അ​തു കാ​ണു​ന്ന​ത്. സ്വ​ന്ത ജീ​വ​നെ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി, കു​ടും​ബ​വും കു​ട്ടി​ക​ളു​മാ​യി വീ​ടു​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കാ​വു​ന്ന സ​മ​യ​വും സാ​ഹ​ച​ര്യ​ങ്ങ​ളുംം ത്യാ​ഗം ചെ​യ്തു വേ​ദ​ന​ക​ളേ​യും ഒ​റ്റ​പ്പെ​ട​ലി​നേ​യും മ​റ​ക്കാ​ന്‍ പ​ഠി​പ്പി​ച്ച് ഓ​രോ രോ​ഗി​ക്കും ശു​ഭാ​പ്തി വി​ശ്വാ​സം പ​ക​രു​ക​യാ​ണ് അ​വ​ര്‍. രോ​ഗം ഭേ​ദമാ​യി വീ​ടു​ക​ളി​ല്‍ തി​രി​കെ എ​ത്തു​ന്ന​വ​ര്‍ പ​റ​യു​ന്ന​തും അ​വ​രു​ടെ സ​മ​ര്‍​പ്പ​ണ​ത്തെ​ക്കു​റി​ച്ചാ​ണ്.

ലോ​ക്ഡൗ​ണിന്‍റെ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നഴ്സു​മാ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സംഗീതത്തിലൂടെ ആദരമൊരു​ക്കു​ക​യാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഡേ​വി​ഡ് ഷോ​ണും സു​ഹൃ​ത്തു​ക്ക​ളും. പ​ല സ്ഥ​ല​ത്തു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ സ​ഹ​ക​രി​ച്ച് "ദൈ​വ​ത്തിന്‍റെ സ്വ​ന്തം മാ​ലാ​ഖ​മാ​ര്‍’ എ​ന്ന പേ​രി​ല്‍ ഒ​രു മ്യൂ​സി​ക് വീ​ഡി​യോ ആ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഡേ​വി​ഡ് ഷോ​ണി​ന്‍റെ സം​ഗീ​ത്തി​നു വ​രി​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വാ​യ ലി​ങ്കു ഏ​ബ്ര​ഹാ​മാ​ണ്. ഡേ​വി​ഡ് ഷോ​ണ്‍, സ​ഞ്ജു ഡി. ​ഡേ​വി​ഡ്, ആ​ന്‍​സ​ണ്‍ തോ​ന്നി​യാ​മ​ല, കെ​സി​യ എ​മി ഐ​സ​ക്, പ്രെ​യ്സി എ​ലി​സ​ബ​ത്ത്, രാ​ഖി നാ​യ​ര്‍ എ​ന്നി​വ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും പാ​ടി ഗാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ചെ​യ്യു​ന്ന ജോ​ലി​ക്കു തു​ല്യ​മാ​യ വേ​തന​ത്തി​നു​വേ​ണ്ടി നി​ര​ത്തി​ലേ​ക്കി​റ​ങ്ങേ​ണ്ടി വ​ന്ന ന​ഴ്സു​മാ​രെ കു​റ​ച്ചു നാ​ള്‍മുൻപ് ക​ണ്ടു. തന്‍റെ കു​ടുംബ​ത്തി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​ശു​പ​ത്രി​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​വ​രാ​ണ് അവർ. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് അ​ര്‍​ഹി​ച്ച പി​ന്തു​ണ​യോ അം​ഗീ​കാ​ര​മോ പ​ല​പ്പോ​ഴും കി​ട്ടാ​റി​ല്ല. ഇ​ന്നു കൊ​റോ​ണ വൈ​റ​സ് ന​മ്മു​ടെ ജീ​വനു ഭീ​ഷ​ണി​യാ​കു​മ്പോ​ള്‍ അ​വ​രു​ടെ ത്യാ​ഗ​പൂ​ര്‍​ണ​മാ​യ സേ​വ​ന​ത്തെ നാം ​മ​ന​സി​ലാ​ക്കു​ന്നു. നി​പ വൈ​റ​സ് ബാ​ധി​ച്ച​പ്പോ​ള്‍ സ്വ​ന്ത ജീ​വ​നേ​ക്കാ​ള്‍ സ​ഹ​ജീ​വി​ക​ളോ​ടു ക​രു​ണ കാ​ട്ടി​യ നഴ്സ് ലി​നിയെ മ​റ​ക്കാ​നാ​കു​മോ. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല ചി​ന്ത​ക​ളി​ല്‍ നി​ന്നു​മാ​ണ് ന​മ്മു​ടെ നഴ്സു​മാ​ര്‍​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വേ​ണ്ടി ഒ​രു ഗാ​നം ചെ​യ്യ​ണം എ​ന്നു തോ​ന്നു​ന്ന​തെന്ന് ഡേ​വി​ഡ് ഷോ​ണ്‍ പ​റ​യു​ന്നു. 10 ദി​വ​സം കൊ​ണ്ടാണ് ഗാനം പൂ​ര്‍​ത്തീ​ക​രി​ച്ചു റി​ലീ​സ് ചെ​യ്തത്.

"നി​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്കു, നി​ങ്ങ​ളു​ടെ ഉ​റ്റ​വ​ര്‍​ക്കാ​യി രാ​വും പ​ക​ലും ഉ​ണ​ര്‍​ന്നി​രി​ക്കാ​ന്‍ ഞ​ങ്ങ​ളുണ്ട്..' എന്നു പ​റ​യു​ന്ന, ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ര്‍​ക്കു സ​മ​ര്‍​പ്പി​ച്ചാ​ണ് മ്യൂ​സി​ക് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ദൈ​വ​ത്തിന്‍റെ സ്വ​ന്തം മാ​ലാ​ഖ​മാ​ര്‍ എ​ന്ന പേ​രി​ല്‍ ഗാ​നം യൂ​ട്യൂ​ബി​ല്‍ ല​ഭ്യ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.