മൂക്ക് മുറിച്ചും കൊമ്പ് വെച്ചും വേഷപ്പകര്‍ച്ച; ഫോളോവേഴ്സിനെ ഞെട്ടിച്ച് കൊളംബിയന്‍ യുവാവ്
Monday, May 30, 2022 12:20 PM IST
പലരും സ്വന്തം ശരീരത്തില്‍ മാറ്റം വരുത്താറുണ്ടെങ്കിലും റെയ്ഡന്‍ ഡോസ് കാരസ് എന്ന കൊളംബിയന്‍ യുവാവിന്‍റെ പരീക്ഷണങ്ങളോളം വരാനിടയില്ല. മൂക്ക് മുറിച്ചും, ചെവി തുളച്ചും, നാവ് പിളര്‍ന്നുമൊക്കെയാണ് റെയ്ഡന്‍ രൂപത്തില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്.
പോരാഞ്ഞിട്ട് രണ്ടു കൊമ്പുകൂടി അയാള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. രൂപഭേദത്തിനായി 12,000 പൗണ്ടാണ് ഈ 24 കാരന്‍ ചെലവാക്കിയിരിക്കുന്നത്. മാറ്റം വരുത്താനായി ചൂടാക്കിയ ലോഹങ്ങള്‍ വരെ ഉപയോഗിച്ചു. ചില പാടുകള്‍ നിരന്തരമായി നിലനില്‍ക്കും എന്നറിഞ്ഞിട്ടും മാറ്റങ്ങളോടുള്ള ഭ്രമം നിമിത്തമാണ് റെയ്ഡന്‍ ഇതിനായി തയാറായത്.
12-ാം വയസില്‍ ആദ്യമായി ടാറ്റൂ ചെയ്ത റെയ്ഡന്‍ ഇതുവരെ 25 മാറ്റങ്ങളാണ് സ്വന്തം ശരീരത്തില്‍ വരുത്തിയിരിക്കുന്നത്.
ഇത്തരം പ്രവൃത്തികള്‍ തന്‍റെ ഭാര്യ ആംഗി കാതറിന് പ്രശ്നമല്ലെങ്കിലും മൂന്നു വയസുകാരി മകള്‍ ഭാവിയില്‍ എന്തു പറയുമെന്ന ചിന്തയുണ്ടെന്ന് റെയ്ഡന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ റെയ്ഡന്‍ വീഡിയോ ഫോളോവേഴ്സുമായി പങ്കുവച്ചിരുന്നു. എന്നാല്‍ റെയ്ഡന്‍റെ ഈ മാറ്റത്തെ പ്രതികൂലിച്ചാണ് 11,000 ഫോളോവേഴ്സില്‍ അധികവും പ്രതികരിച്ചത്.