ജ​നി​ക്കു​ന്ന കു​ട്ടി ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന​റി​യ​ണം; ഹി​പ്പോയ്ക്ക് ത​ണ്ണി​മ​ത്ത​ൻ എ​റി​ഞ്ഞ് ന​ൽ​കി ദ​മ്പ​തി​ക​ൾ
Thursday, September 26, 2019 3:27 PM IST
ജ​നി​ക്കു​ന്ന കു​ട്ടി ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന​റി​യാ​ൻ ഹി​പ്പ​പ്പൊ​ട്ടാ​മ​സി​ന് ത​ണ്ണി​മ​ത്ത​ൻ എ​റി​ഞ്ഞ് ന​ൽ​കി​യ ദ​മ്പ​തി​ക​ൾ​ക്ക് രൂ​ക്ഷ​വി​മ​ർ​ശ​നം. ദ​മ്പ​തി​ക​ളാ​യ ജൊ​നാ​ഥ​നും ബ്രി​ഡ്ഗേ​റ്റ് ജോ​സ​ഫു​മാ​ണ് ത​ങ്ങ​ൾ​ക്ക് ജ​നി​ക്കു​വാ​ൻ പോ​കു​ന്ന കു​ട്ടി ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന​റി​യാ​ൻ ഹി​പ്പ​പ്പൊ​ട്ടാ​മ​സി​ന്‍റെ വാ​യി​ലേ​ക്ക് ത​ണ്ണി​മ​ത്ത​ൻ എ​റി​ഞ്ഞ് ന​ൽ​കി​യ​ത്.

അ​ന്ധ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​ർ ഈ ​പ്ര​വ​ർ​ത്തി ചെ​യ്ത​ത്. ത​ണ്ണി​മ​ത്ത​നി​ൽ ക​ടി​ക്കു​മ്പോ​ൾ ഹി​പ്പ​പ്പൊ​ട്ടാ​മ​സി​ന്‍റെ വാ​യ​യി​ൽ നി​ന്നും നീ​ല നി​റം വ​ന്നാ​ൽ ജ​നി​ക്കു​ന്ന കു​ട്ടി ആ​ണാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.