ജീവിത"യാത്രയ്ക്കായി' വീട് വിറ്റ് വാന്‍ വാങ്ങിയ ദമ്പതികള്‍
Saturday, May 21, 2022 1:36 PM IST
ജീവിതം എന്നും ഒരേ അന്തരീക്ഷത്തിലാണെങ്കില്‍ ഒരു മുഷിപ്പൊക്കെ ഉണ്ടാകുമല്ലൊ. അതിനാല്‍ തങ്ങളുടെ ജീവിതരീതി തന്നെയൊന്ന് മാറ്റിയിരിക്കുകയാണ് ജേക് ബാച്ചോസ്കി എന്ന അമേരിക്കന്‍ യുവാവും പങ്കാളി ഗിയാന ബാച്ചോസ്കിയും.
അതിനായി അവര്‍ തങ്ങളുടെ വീടും കാറും മറ്റ് വസ്തുവകകളും വിറ്റ് ഒരു വാന്‍ വാങ്ങി. ആ വാനിനെ തങ്ങളുടെ വീടായി മാറ്റുകയും ചെയ്തവര്‍.
2015 ലാണ് ഒരു റസ്റ്റൊറന്‍റ് മാനേജരായ ജേക്കും ഈവന്‍റ് പ്ലാനറായ ഗിയാന്നയും തമ്മില്‍ കണ്ടുമുട്ടിയത്. യാത്രയിലുള്ള താത്പര്യമാണ് ഇരുവരേയും തമ്മിലടുപ്പിച്ചത്. ഇപ്പോള്‍ ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്.
തങ്ങളുടെ യാത്ര ജീവിതത്തിനായി 15,000 പൗണ്ടിന് ഒരു സെക്കന്‍റ് ഹാന്‍ഡ് വാന്‍ ഇവര്‍ വാങ്ങി. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ എട്ടുമാസം കൊണ്ട് അവര്‍ ഈ വാനിന് ആവശ്യമുള്ള മാറ്റംവരുത്തി.
പൂര്‍ണമായി വാനിന് രൂപമാറ്റം വരുത്തിക്കഴിഞ്ഞപ്പോള്‍ 20,000 പൗണ്ട് ചിലവ് വന്നത്രെ. നിലവില്‍ ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഈ വാനിനുള്ളിലുണ്ട്.
എസിയും ചൂടുവെള്ളത്തിനായുള്ള സജ്ജീകരണങ്ങളുെമാക്കെ ഇതിലുണ്ട്.
വൈദ്യുതി, പ്ലംബിംഗ് എന്നിവയുടെ കാര്യങ്ങള്‍ ഫ്ളോറിഡയിലെ ഒരു സ്വകാര്യ കമ്പനിയാണ് തയ്യാറാക്കി നല്‍കിയത്. ജേക്കിന്‍റെ അമ്മാവനാണ് മുറിയുടെയും മറ്റും ആശാരിപ്പണി കാര്യങ്ങള്‍ തീര്‍ത്ത് നല്‍കിയത്.
യൂട്യൂബില്‍ പലരും ബോട്ടുകളിലും മറ്റുമായി വ്യത്യസ്തമായ വീടുകള്‍ പണിയുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇത്തരമൊരു ആഗ്രഹം ഉണ്ടായതെന്ന് ജേക് പറഞ്ഞു.
അമേരിക്കയില്‍ പര്‍വതങ്ങള്‍ ധാരാളമുള്ള കൊലോറാഡോയിലേക്കാണ് തങ്ങളുടെ ആദ്യ യാത്രയെന്ന് ജേക്കും ഗിയാനയും പറഞ്ഞു. വൈവിധ്യമാര്‍ന്ന സംസ്കാരവും ഭക്ഷണ രീതകളും കാലാവസ്ഥകളും ആസ്വദിക്കാന്‍ ഇത്തരം വ്യത്യസ്ത ജീവിതരീതി സഹായിക്കുമെന്നും ഈ ദമ്പതികള്‍ പറയുന്നു.