പരീക്ഷയിൽ കോപ്പിയടി നടക്കാതിരിക്കാൻ ‘കാർഡ് ബോർഡ്’പരീക്ഷണം
Saturday, October 19, 2019 1:11 PM IST
പരീക്ഷയിൽ കോപ്പിയടി തടയാൻ പുതിയൊരു മാർഗവുമായി ബംഗളൂരു ഭഗത് പ്രീ യൂണിവേഴ്സിറ്റി രംഗത്തുവന്നത് വിവാദമായി. പരീക്ഷയെഴുതുന്ന കുട്ടികളുടെ തലയിൽ കാർഡ് ബോർഡ് പെട്ടി കമഴ്ത്തിവച്ചാണ് യൂണിവേഴ്സിറ്റി എല്ലാവരെയും ഞെട്ടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ആദ്യവർഷ പ്രീഡിഗ്രി വിദ്യാർഥികളെയാണ് കാർഡ് ബോർഡ് പെട്ടികൾ തലയിൽവച്ച ശേഷം പരീക്ഷ എഴുതാൻ അനുവദിച്ചത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ് എസ് പീർജാഡ് കോളജിലെത്തി കാർഡ്ബോർഡ് പെട്ടികൾ നീക്കം ചെയ്യാൻ ഉത്തരവിട്ടു. കോളജ് പ്രിൻസിപ്പലിനെ താക്കീതു ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.