മു​ങ്ങി​ക്ക​പ്പ​ലി​ൽ പാ​ഞ്ഞ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ പി​ടി​കൂ​ടാ​ൻ കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ സാ​ഹ​സി​ക​ത
മു​ങ്ങി​ക്ക​പ്പ​ലി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​വാ​ൻ ശ്ര​മി​ച്ച​വ​രെ കോ​സ്റ്റ്ഗാ​ർ​ഡ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​മേ​രി​ക്ക​യി​ലാ​ണ് സം​ഭ​വം. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ വ​ച്ചാ​ണ് മു​ങ്ങി​ക്ക​പ്പ​ലി​ൽ മ​യ​ക്കു മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച മാ​ഫി​യ​യെ അ​മേ​രി​ക്ക​ൻ കോ​സ്റ്റ് ഗാ​ർ​ഡ് പി​ടി​കൂ​ടി​യ​ത്.

ക​ട​ലി​ൽ പെ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മു​ങ്ങി​ക്ക​പ്പ​ൽ കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. മു​ങ്ങി​ക്ക​പ്പ​ലി​ന്‍റെ പി​ന്നാ​ലെ കോ​സ്റ്റ്ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ബോ​ട്ടി​ൽ പാ​ഞ്ഞെ​ങ്കി​ലും അ​വ​ർ മു​ങ്ങി​ക്ക​പ്പ​ൽ അ​തി​വേ​ഗം പാ​യി​ച്ചു.

ഏ​റെ ദൂ​രം പി​റ​കെ പോ​യി കോ​സ്റ്റ്ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ങ്ങി​ക്ക​പ്പ​ലി​ന്‍റെ മു​ക​ളി​ലേ​ക്ക് സാ​ഹ​സി​ക​മാ​യി എ​ടു​ത്ത് ചാ​ടി കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 17,000 പൗ​ണ്ട് കൊ​ക്കൈ​യ്നാ​ണ് ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ഇ​തി​ന് 1590 കോ​ടി​യ​ല​ധി​കം വി​ല വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.