"ഞാൻ മരിച്ചു, എനിക്ക് അവധി വേണം'; എട്ടാം ക്ലാസുകാരന്റെ ലീവ് ലെറ്ററിൽ ഒപ്പ് വച്ച് പ്രിൻസിപ്പലും
Tuesday, September 3, 2019 2:59 PM IST
"ഞാൻ മരിച്ചു. എനിക്ക് അരദിവസത്തെ അവധി അനുവദിക്കണം'. സ്കൂളിൽ നിന്നും അവധി ലഭിക്കുവാൻ ഒരു എട്ടാം ക്ലാസുകാരൻ പ്രിൻസിപ്പലിന് എഴുതിയ ലീവ് ലെറ്ററിലെ വരികളാണിത്. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് ഏറെ കൗതുകകരമായ സംഭവം അരങ്ങേറിയത്.
എന്നാൽ ലീവ് ലെറ്റർ കൈയിൽ കിട്ടിയ പ്രിൻസിപ്പലാകട്ടെ ഒപ്പ് നൽകി അവധി അനുവദിക്കുകയും ചെയ്തു. ലീവ് ലെറ്റർ വായിക്കാതെയാണ് അദ്ദേഹം ഒപ്പ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ കുട്ടിയുടെ മുത്തശിയാണ് മരിച്ചതെന്നും അവധിക്കുള്ള അപേക്ഷ എഴുതിയപ്പോൾ അബദ്ധം സംഭവിച്ചതാകാമെന്നുമാണ് അറിയാൻ കഴിയുന്നത്. സംഭവം സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമായതിനെ തുടർന്ന് യാതൊരു ഉത്തരവാദിത്വ ബോധമില്ലാത്ത പ്രിൻസിപ്പൽ ജോലിയിൽ നിന്നും രാജിവയ്ക്കണമെന്നാണ് അഭിപ്രായമുയരുന്നത്.