അ​ന്ധ​വി​ശ്വാ​സം; പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ വി​ര​ൽ മു​റി​ച്ചു ക​ള​ഞ്ഞ് അ​റു​പ​തു​കാ​ര​ൻ
Tuesday, November 5, 2019 12:28 PM IST
പാ​മ്പ് ക​ടി​യേ​റ്റ വി​ര​ൽ മു​റി​ച്ചു ക​ള​ഞ്ഞ് അ​റു​പ​തു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ. ചൈ​ന​യി​ലാ​ണ് സം​ഭ​വം. മ​രം മു​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സാം​ഗ് എ​ന്നു പേ​രു​ള്ള ഇ​യാ​ളു​ടെ കൈ ​വി​ര​ലി​ൽ പാ​മ്പ് ക​ടി​ച്ച​ത്.

പാ​മ്പ് ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ഭ​യ​ന്ന ഇ​യാ​ൾ ക​ത്തി​യെ​ടു​ത്ത് വി​ര​ൽ മു​റി​ക്കു​ക​യാ​യി​രു​ന്നു. മു​റി​വി​ൽ തു​ണി ചു​റ്റി​യ ഇ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​യാ​ളു​ടെ ശ​രീ​ര​ത്ത് പാ​മ്പി​ന്‍റെ വി​ഷം ക​യ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

ഒ​രു പ്ര​ത്യേ​ക ഇ​ന​ത്തി​ലു​ള്ള പാ​മ്പ് ക​ടി​ച്ചാ​ൽ അ​ഞ്ച​ടി ന​ട​ക്കു​ന്ന​തി​ന് മു​ൻ​പെ മ​ര​ണം സം​ഭ​വി​ക്കു​മെ​ന്നാ​ണ് സാം​ഗി​ന്‍റെ നാ​ട്ടി​ലെ വി​ശ്വാ​സം. ക​ടി​യേ​റ്റ് ഭാ​ഗം മു​റി​ച്ചു​മാ​റ്റി​യാ​ൽ ജീ​വി​ക്കാ​നാ​വു​മെ​ന്നും ഇ​വ​ർ ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.