ശവക്കുഴി തോണ്ടി തലയോട്ടിയെ ചുംബിച്ച് 21കാരന്‍; ഒമ്പത് മാസം ജയില്‍ ശിക്ഷ
വിചിത്ര സ്വഭാവത്തിനുടമകളായ ധാരാളം ആളുകളെ സമൂഹത്തില്‍ കാണാനാവും. ഇത്തരം സ്വഭാവങ്ങള്‍ക്ക് പിന്നില്‍ പലകാരണങ്ങളുമുണ്ടാകും. ചിലരുടെ വൈകൃതങ്ങളുടെ കാരണം മാനസിക പ്രശ്നങ്ങളായിരിക്കും. എന്നിരുന്നാലും സ്വതവേ സാധാരണക്കാര്‍ എന്ന് വിചാരിക്കുന്ന പലരുടേയും അസാധാരണത്വം നമ്മളെ ഞെട്ടിക്കാറുണ്ട്.

നെക്രോഫിലിയ എന്നത് വിചിത്രമായൊരു അവസ്ഥയാണ്. മൃതദേഹങ്ങളോട് തോന്നുന്ന അഭിനിവേശത്തെയോ സ്നേഹത്തെയോ ഒക്കെയാണ് ഇത് സൂചിപ്പിക്കുന്നത്.

നെക്രോഫിലിയ എന്നത് രണ്ട് പദങ്ങളാല്‍ നിര്‍മിതമാണ്. നെക്രോ എന്നാല്‍ മൃതദേഹം അഥവാ മരണം എന്നൊക്കെയാണ് അര്‍ഥം. ഫിലിയ എന്നാല്‍ ഒരു നിര്‍ദിഷ്ട കാര്യത്തോടുള്ള അസാധാരണമായ സ്നേഹം എന്നുമാണ്.

കഴിഞ്ഞിടെ ചൈനയില്‍ ഒരു 21 കാരനെ നാട്ടുകാര്‍ സെമിത്തേരിയില്‍ നിന്നും പിടികൂടിയിരുന്നു കാരണം മറ്റൊന്നുമല്ല ഈ നെക്രോഫിലിയ തന്നെ.

ചെന്‍ എന്ന ഈ യുവാവ് തന്‍റെ രണ്ട് സുഹൃത്തുക്കളുമായി ഒരു പുരാതന സെമിത്തേരിയില്‍ എത്തുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ് നടത്താനായി ഇയാളും സുഹൃത്തുക്കളും മൂന്ന് ശവപ്പെട്ടികള്‍ തുറന്നു.

ചെന്‍ അവയിലൊരു ശവപ്പെട്ടി തകര്‍ക്കുകയും അസ്ഥികള്‍ നീക്കം ചെയ്യുകയുമുണ്ടായി. പോരാഞ്ഞിട്ട് ഒരു തലയോട്ടിയില്‍ ചുംബിച്ചു. എന്നാല്‍ ഇതറിഞ്ഞ നാട്ടുകാര്‍ ഇവരെ പിടികൂടുകയായിരുന്നു.

മൃതശരീരങ്ങളോട് അപമര്യാദയായി പെരുമാറിയതിന്‍റെ പേരില്‍ ഇവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. ഒമ്പതുമാസത്തെ ജയില്‍ ശിക്ഷയാണ് ചാനിന് അധികൃതര്‍ വിധിച്ചത്. ഈ സംഭവം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായി. ഇത്തരം കാര്യങ്ങളിലെ രോഗാവസ്ഥയും കണക്കിലെടുക്കണം എന്നാണ് ഒരുപക്ഷം അഭിപ്രായപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.