കൊറോണയെ തുരത്താൻ ബാറ്റ്മാൻ ബോഡിസ്യൂട്ടുമായി ചൈനീസ് കമ്പനി
Wednesday, March 11, 2020 12:37 PM IST
ലോ​ക​രാ​ജ്യ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി പ​ട​ർ​ന്നുപി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സി​നെ തു​ര​ത്താ​ൻ ശേ​ഷി​യു​ള്ള ബാ​റ്റ്മാ​ൻ ബോഡിസ്യൂ​ട്ടു​മാ​യി ചൈ​നീ​സ് ക​ന്പ​നി. ബെ​യ്ജി​ങ് ആ​സ്ഥാ​ന​മാ​യു​ള്ള പെ​ന്‍റ ചൈ​ന എ​ന്ന ക​ന്പ​നി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ കൊ​റോ​ണ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നും ന​ശി​പ്പി​ക്കാ​നും ശേ​ഷി​യു​ള്ള സ്യൂ​ട്ട് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ര​ഭാ​ഗം വ​രെ മ​റ​യ്ക്കു​ന്ന ആ​വ​ര​ണം പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​എ ബാ​റ്റ്മാ​ൻ സ്യൂ​ട്ട്, അ​ത് ധ​രി​ക്കു​ന്ന​വ​രെ വൈ​റ​സു​മാ​യു​ള്ള നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കു​ന്നു. അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ പ്ര​ത്യേ​കം താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​വും സ്യൂ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

വ​വ്വാ​ലി​ന്‍റെ രൂ​പ​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് സ്യൂ​ട്ട് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പെ​ന്‍റ ചൈ​ന മേ​ധാ​വി ഡ​യോ​ങ് സ​ണ്‍ പ​റ​ഞ്ഞു.​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്പോ​ൾ കൊ​റോ​ണ പ​ക​രു​മെ​ന്ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ഈ ​ബാ​റ്റ്മാ​ൻ സ്യൂ​ട്ടെ​ന്നാ​ണ് പെ​ന്‍റ ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​

പു​റം​ഭാ​ഗ​ത്തെ പ്ര​ത്യേ​കം അ​ൾ​ട്രാ വ​യ​ല​റ്റ് നെ​റ്റ്‌വർ​ക്ക് വ​ഴി സ്യൂ​ട്ടി​ന്‍റെ പു​റ​ത്ത് ചൂ​ട് വ​ർ​ധി​ക്കും. ഇ​തു​വ​ഴി സ്യൂ​ട്ടി​ന്‍റെ പു​റം​ഭാ​ഗം മു​ഴു​വ​ൻ ചൂ​ടാ​വു​ന്ന​തോ​ടെ കൊ​റോ​ണ വൈ​റ​സു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​ത്തി​ലാ​യാ​ൽ അ​വ​യേ​യും ന​ശി​പ്പി​ക്കാ​ൻ ഈ ​സ്യൂ​ട്ടി​നാ​കു​മെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

പു​റ​ത്തി​ടാ​വു​ന്ന ബാ​ഗ് പോ​ലെ​യാ​ണ് ഇ​ത് ധ​രി​ക്കു​ക. ക​നം കു​റ​ഞ്ഞ കാ​ർ​ബ​ണ്‍ ഫൈ​ബ​റാ​ണ് ചു​റ്റു​മു​ള്ള ആ​വ​ര​ണ​ത്തി​ന്‍റെ ഫ്രെ​യി​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​വി​സി ഫി​ലിം ഉ​പ​യോ​ഗി​ച്ച് ഫ്രെ​യി​മി​ൽ ചു​റ്റു​ന്ന​തോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണ വ​ല​യ​മൊ​രു​ക്കാ​ൻ ബാ​റ്റ്മാ​ൻ സ്യൂ​ട്ടി​നാ​കു​ന്നു. ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ പു​റ​ത്ത് തൂ​ക്കു​ന്ന ബാ​ഗി​ലേ​ക്ക് തി​രി​ച്ച് മ​ട​ക്കി​വയ്​ക്കാ​നും സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.