കോവിഡ് 19 നിയന്ത്രണവിധേയം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ചൈന
Friday, March 20, 2020 11:51 AM IST
ലോകം മുഴുവന്‍ ഭീതിയുടെ ഇരുട്ട് പരത്തി മനുഷ്യജീവന് കവരുന്ന കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് ഇതിനോടകം തന്നെ കവര്‍ന്നത്.
നാളുകള്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ വൈറസിനെ നിയന്ത്രണ വിധേയമാക്കിയെന്ന വാര്‍ത്തകള്‍ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിത ഈ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നിന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുകയാണ് ചൈന.
ബഹുനില കെട്ടിടങ്ങളില്‍ ലൈറ്റ് ഉപയോഗിച്ചാണ് ഇവര്‍ക്ക് ആദരസൂചകമായി നന്ദി വാക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ചൈനീസ് പ്രസ് ഏജന്‍സി സിന്‍ഹുവ ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.