ഒരു മിനിറ്റിൽ എല്ലാം തീർന്നു! വെള്ളംകുടിക്കാനെത്തിയ ചീറ്റപ്പുലിയെ ഇരയാക്കി മുതല; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Sunday, December 6, 2020 3:04 PM IST
വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ കാണുന്നവർക്ക് വലിയ ആകാംക്ഷയാണ് സമ്മാനിക്കുന്നത്. പോരാട്ടത്തിനൊടുവിൽ വിജയിക്കും എന്ന ചിന്ത മനസിൽ കയറിക്കൂടുമെങ്കിലും നമ്മൾ വിചാരിക്കുന്നതു പോലെ ആയിരിക്കില്ല കാര്യങ്ങൾ അവസാനിക്കുക.
അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നദിയിൽ വെള്ളം കുടിക്കുന്ന ചീറ്റപ്പുലിയെ മുതല ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പുലിയുടെ കഴുത്തിൽ കടിച്ചു വലിച്ച് ജലാശയത്തിന്റെ ആഴങ്ങളിലേക്ക് മുതല മറയുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്.